ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രം വെന്ത് തനിന്തത് കാടിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ചിമ്പുവിന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ കാക്ക കാക്ക കഴിഞ്ഞാൽ ഗൗതം വാസുദേവ് മേനോന്റെ ചിത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ഈ ചിത്രമാണെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. കൂടാതെ നീരജ് മാധവ് ഒരുക്കിയ റാപ്പ് ഗാനത്തെയും താരം പ്രശംസിച്ചു.
വിനീത് ശ്രീനിവാസന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
വെന്തു താനിന്തത് കാട് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കണ്ടു, ഇപ്പോഴും ഞാൻ ആ സിനിമയെ കുറിച്ച് ചിന്തിക്കുകയാണ്. ഈ അടുത്ത കാലത്തായി നിരവധി ക്രൈം ഡ്രാമകൾ ഉണ്ടായതിനാൽ, ഈ സിനിമ പ്രേക്ഷകരെ എത്രത്തോളം സ്വാധീനിച്ചുവെന്ന് എനിക്കറിയില്ല. കൂടാതെ, വളരെയധികം ഒരു എന്റർടൈനിങ് സ്വഭാവമുള്ള ചിത്രവുമല്ല ഇത്. പക്ഷേ, പ്രകടനവും മേക്കിങും സീക്വൻസുകളുടെ ട്വീക്കിങ്ങും തിരക്കഥ എഴുതിയിരിക്കുന്ന രീതിയും ഈ സിനിമ വീണ്ടും കാണാൻ എന്നെ പ്രേരിപ്പിക്കുന്നു. കാക്ക കാക്ക കഴിഞ്ഞാൽ എനിക്ക് ഏറെ പ്രിയപ്പെട്ട ജിവിഎം സിനിമയാണിതെന്ന് ഞാൻ പറയും. കൂടാതെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിലമ്പരസൻ ചിത്രം കൂടിയാണിത്. കൂടാതെ നീരജ് മാധവ് നിങ്ങളുടെ ഗാനവും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.
പൂച്ചയായ ചിമ്പു പതിയെ പുലിയിലേക്ക് മാറുന്ന കഥയാണ് ചിത്രം പറയുന്നത്. നിലനിൽപ്പിന് വേണ്ടി ജീവിക്കാൻ വേണ്ടി ബോംബയിലേക്ക് പോവുകയും അവിടെ എത്തിയതിന് ശേഷം സംഭവിക്കുന്ന അപ്രതീക്ഷിതമായ കഥയുമാണ് ചിത്രം പറയുന്നത്. രാധിക ശരത്കുമാർ, നീരജ് മാധവ് തുടങ്ങിയവരെല്ലാം അവർ അവരുടെ രീതിയിൽ മികച്ചതാക്കി. കഥ ഒരു മെല്ലെപ്പോക്കിൽ പോകുന്നുണ്ടെങ്കിലും അത് മറച്ചുപിടിച്ച് എൻഗേജിങ് ആക്കാൻ എ ആർ റഹ്മാൻ എന്ന മാന്ത്രികനെ കൊണ്ട് സാധിച്ചിട്ടുണ്ട്. എ ആർ റഹ്‌മാനിൽ നിന്ന് പ്രതീക്ഷിക്കുന്നതിലധികം ചിത്രം ആരാധകർക്കായി നൽകുന്നുണ്ട്. ഒരു ഗ്യാൻസ്റ്റർ തലത്തിലേക്ക് സിനിമ മാറുന്നുണ്ട്.
ഗൗതം മേനോന്റെ സ്‌ട്രോങ് സോണ് ആയ ലവ് ട്രാക്ക് ആദ്യ പകുതിയിൽ കുറച്ച് തിരിച്ചടിയായി മാറിയിട്ടുണ്ട്. ഒരുപാട് ഗൗരവമുള്ള വിഷയതിനിടയിൽ അനാവശ്യമായ പ്ളേസ്മെന്റ്റ് എന്ന് തോന്നിയാലും തെറ്റില്ല. ചിത്രം കേരളത്തിൽ എത്തിച്ചത് ഷിബു തമീൻസാണ്. ചിത്രത്തിൻറെ തമിഴ്‌നാട്ടിലെ വിതരണാവകാശം ഏറ്റെടുത്തത് ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. വൻതുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് സൂചന.
ചിത്രത്തിൻറെ പേരും പ്രഖ്യാപിച്ച സമയം മുതൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാരതിയാറുടെ അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍ എന്ന കവിതയിൽ നിന്ന് ചിത്രത്തിന് ഗൗതം മേനോൻ പേര് നൽകിയത്. പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, എഡിറ്റർ - ആന്റണി,വരികൾ - താമരൈ, അഡീഷണൽ വോക്കൽ - രക്ഷിത സുരേഷ്, ദീപ്തി സുരേഷ്, നൃത്തസംവിധാനം - ബൃന്ദ, സ്റ്റൈലിംഗും വസ്ത്രാലങ്കാരവും - ഉത്തരാ മേനോൻ, ആക്ഷൻ ഡയറക്ടർമാർ - ലീ വിറ്റേക്കർ, യാനിക്ക് ബെൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അശ്വിൻകുമാർ, കളറിസ്റ്റ് - ജി ബാലാജി, സൗണ്ട് ഡിസൈൻ - സുരൻ ജി, എസ് അളഗിയക്കൂത്തൻ, ശബ്ദമിശ്രണം - സുരൻ ജി, ഡയലോഗ് റെക്കോർഡിസ്റ്റ് - ഹഫീസ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...