Veeramae Vaagai Soodum | വിശാലിൻ്റെ "വീരമേ വാകൈ സൂടും " ടീസർ വൈറൽ; അഞ്ച് മണിക്കൂർ കൊണ്ട് ഒരു മില്യൺ കാഴ്ചക്കാർ

ക്രിസ്തുമസ് ദിനത്തിൽ പുറത്തിറക്കിയ ടീസർ അഞ്ച് മണിക്കൂർ കൊണ്ട് ഒരു മില്യണിലധികം കാഴ്ചക്കാരെ നേടിയാണ് മുന്നേറ്റം നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Dec 27, 2021, 09:45 PM IST
  • വൻ വരവേൽപ്പാണ് ആരാധകരിൽ നിന്നും ടീസറിന് ലഭിച്ചിരിക്കുന്നത്
  • തീ പാറുന്ന സംഘട്ടന രംഗങ്ങൾ കോർത്തിണക്കിയ ഹൈ വോൾട്ടേജ് ടീസറാണ് അണിയറക്കാർ ആരാധകർക്ക് മുന്നിൽ എത്തിച്ചത്
  • എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എൻ്റർടൈനറാണ് വീരമേ വാകൈ സൂടും എന്നാണു സൂചന
  • ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള വ്യക്തികൾക്കും നേരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം
Veeramae Vaagai Soodum | വിശാലിൻ്റെ "വീരമേ വാകൈ സൂടും " ടീസർ വൈറൽ; അഞ്ച് മണിക്കൂർ കൊണ്ട് ഒരു മില്യൺ കാഴ്ചക്കാർ

വിശാലിനെ നായകനാക്കി നവാഗതനായ  തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച വീരമേ വാകൈ സൂടും എന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം വൈറലായി. നിരവധി കാഴ്ചക്കാരെ നേടി ടീസർ മുന്നേറ്റം തുടരുകയാണ്. ക്രിസ്തുമസ് ദിനത്തിൽ പുറത്തിറക്കിയ ടീസർ അഞ്ച് മണിക്കൂർ കൊണ്ട് ഒരു മില്യണിലധികം കാഴ്ചക്കാരെ നേടിയാണ് മുന്നേറ്റം നടത്തിയത്.

വൻ വരവേൽപ്പാണ് ആരാധകരിൽ നിന്നും ടീസറിന് ലഭിച്ചിരിക്കുന്നത്. തീ പാറുന്ന സംഘട്ടന രംഗങ്ങൾ കോർത്തിണക്കിയ ഹൈ വോൾട്ടേജ് ടീസറാണ്  അണിയറക്കാർ ആരാധകർക്ക് മുന്നിൽ എത്തിച്ചത്.  എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും  ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എൻ്റർടൈനറാണ് വീരമേ വാകൈ സൂടും എന്നാണു ടീസർ നൽകുന്ന സൂചന.  

ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള വ്യക്തികൾക്കും  നേരെ  ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം. വിശാലിൻ്റെ  വില്ലനായെത്തുന്നത് ബാബുരാജാണ് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഡിംപിൾ ഹയാതിയാണ് നായിക. രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി  എന്നിവരാണ് ചിത്രത്തിലെ  മറ്റു പ്രധാന അഭിനേതാക്കൾ.

യുവൻ ഷങ്കർ രാജയാണ്  സംഗീത സംവിധായകൻ. അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പിആർഒ സികെ അജയ് കുമാർ. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് വീരമേ വാകൈ സൂടും നിർമ്മിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News