Vamanan Movie Ott: ഇന്ദ്രൻസിന്റെ 'വാമനൻ' ഒടിടിയിലെത്തുന്നു; എപ്പോൾ, എവിടെ കാണാം?

ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവന കഥയാണ് വാമനന്‍ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 7, 2023, 11:22 AM IST
  • ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
  • ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവന കഥയാണ് വാമനന്‍ പറയുന്നത്.
  • അരുണ്‍ ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.
Vamanan Movie Ott: ഇന്ദ്രൻസിന്റെ 'വാമനൻ' ഒടിടിയിലെത്തുന്നു; എപ്പോൾ, എവിടെ കാണാം?

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം വാമനൻ ഒടിടി റിലീസിനെത്തുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എന്നാൽ സ്ട്രീമിങ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരേ ദിവസം ആറ് ദുർമരണങ്ങൾ  നടന്ന ഒരു വീടിനെയും അതിനടുത്ത് താമസിക്കുന്ന ഒരു കുടുംബത്തിന്റെ ജീവിതത്തെയും ചുറ്റിപറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻറെ പ്രമേയം. നവാഗതനായ എ.ബി. ബിനിലാണ് ചിത്രം സംവിധാനം ചെയ്തത്. ഹൊറര്‍ സൈക്കോ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വാമനൻ. 

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവന കഥയാണ് വാമനന്‍ പറയുന്നത്. അരുണ്‍ ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. 

Also Read: Nalla Nilavulla Rathri: എന്തായിരിക്കും സംഭവിക്കുക? 'നല്ല നിലാവുള്ള രാത്രി' സെക്കൻഡ് ലുക്ക്; ഉടൻ തിയേറ്ററുകളിലേക്ക്

 

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നിതിൻ ജോർജാണ്. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി. സമഹ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.  സന്തോഷ് വര്‍മ്മ, വിവേക് മുഴുക്കുന്ന് എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഹരീഷ് കണാരൻ, സീമ ജി. നായർ, സിനു സിദ്ധാർഥ്, എ.ബി. അജി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News