Valimai Trailer : മരണ മാസായി പൊലീസ് വേഷത്തിൽ അജിത്ത്; വാലിമൈയുടെ ട്രെയ്‌ലർ എത്തി

ട്രെയ്‌ലറിൽ നിരവധി ബൈക്ക് സ്റ്റണ്ട് സീനുകളും ഒരുക്കിയിട്ടുണ്ട്. വമ്പൻ സ്വീകരണമാണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 30, 2021, 07:35 PM IST
  • ഇതൊരു ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്,
  • ട്രെയ്‌ലറിൽ നിരവധി ബൈക്ക് സ്റ്റണ്ട് സീനുകളും ഒരുക്കിയിട്ടുണ്ട്. വമ്പൻ സ്വീകരണമാണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്.
  • വലിമൈ (Valimai) അടുത്ത വര്ഷം പൊങ്കലിന് റിലീസ് ചെയ്യും. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.
  • ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദാണ്.
Valimai Trailer : മരണ മാസായി പൊലീസ് വേഷത്തിൽ അജിത്ത്; വാലിമൈയുടെ ട്രെയ്‌ലർ എത്തി

Chennai : ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അജിത്തിന്റെ (Ajith Kumar) വാലിമൈയുടെ ട്രെയ്‌ലർ (Valimai Trailer)  റിലീസ് ചെയ്തു. ഇതൊരു ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ട്രെയ്‌ലറിൽ നിരവധി ബൈക്ക് സ്റ്റണ്ട് സീനുകളും ഒരുക്കിയിട്ടുണ്ട്. വമ്പൻ സ്വീകരണമാണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്.

വലിമൈ (Valimai) അടുത്ത വര്ഷം പൊങ്കലിന് റിലീസ് ചെയ്യും. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദാണ്. 2022 ൽ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അജിത്തിന്റെ വാലിമൈ.

ALSO READ: Minnal Murali 2 | മിന്നൽ മുരളിയുടെ രണ്ടാം ഭാഗം തീരുമാനമായിട്ടില്ല ; അഭിമുഖത്തിൽ പറഞ്ഞത് ആഗ്രഹം മാത്രം: നിർമാതാവ് സോഫിയ പോൾ

ചിത്രത്തിൽ പോലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. കാർത്തികേയ ഗുമ്മകൊണ്ടയാണ് പ്രതിനായകനായി എത്തുന്നത്.  കിടിലൻ സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. 2019 ഒക്ടോബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് . എന്നാൽ കോവിഡ് രോഗബാധയെ തുടർന്ന് നിരവധി തവണ മാറ്റി വെക്കുകയായിരുന്നു.

ALSO READ: OTT Release Update | തമിഴിൽ നിന്ന് മറ്റൊരു ആന്തോളജി എത്തുന്നു; റിലീസ് ആമസോൺ പ്രൈമിൽ, ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും ലിജോമോളും പ്രധാനവേഷത്തിൽ

ഹുമ ഖുറേഷി, ഗുർബാനി ജഡ്ജി, സുമിത്ര, യോഗി ബാബു, രാജ് അയ്യപ്പ, അച്യുത് കുമാർ പേർളി മാണി എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ, എഡിറ്റർ വിജയ് വേലുക്കുട്ടി, ഛായാഗ്രാഹകൻ നീരവ് ഷാ എന്നിവരും ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ALSO READ: Bro Daddy | കോട്ടിട്ട് സ്റ്റൈലിഷായി മോഹൻലാലും പൃഥ്വിയും; ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്, റിലീസ് ഒടിടിയിൽ

അതേസമയം വിജയുടെ ബീസ്റ്റും ഇതേ സമയത്ത് തന്നെയാണ് റിലീസ് ചെയ്യുന്നത്. ഇത് ആദ്യമായി അല്ല വിജയ് ചിത്രവും, അജിത് ചിത്രവും ഒരുമിച്ച് തീയറ്ററുകളിൽ എത്തുന്നത്. ഇതിന് മുമ്പ് 12 തവണ ഇരുവരുടെയും ചിത്രങ്ങൾ ഒരുമിച്ച് തീയേറ്ററുകളിൽ എത്തിയിട്ടുണ്ട്. അവസാനമായി ഏഴ് വര്ഷം മുമ്പ് വിജയുടെ ജില്ലയും, അജിത്തിന്റെ വീരവുമാണ് ഒരുമിച്ച് തീയേറ്ററുകളിൽ എത്തിയത്. ഇത് 2014ലായിരുന്നു ഇരുവരുടെയും ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News