Valatty Movie: 'ശ്വാനരേ'... 'വാലാട്ടി'യിലെ തീം സോങ്ങ് പുറത്തുവിട്ടു; ചിത്രം ഉടൻ റിലീസിനെത്തും

ഡിസ്നി മൂവീസും മറ്റുമായി ലോക സിനിമയിൽ മൃഗങ്ങളുടെ സിനിമകൾ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇന്നുവരെ അത്തരത്തിൽ ഒരു സംരംഭം ഉണ്ടായിരുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 03:09 PM IST
  • ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരത്ഭുത പരീക്ഷണവുമായാണ് ഇത്തവണ വിജയ് ബാബു എത്തുന്നത്.
  • ചിത്രത്തിന്റെ ട്രെയിലറും മറ്റ് അപ്ഡേറ്റുകളുമെല്ലാം തന്നെ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
  • വാലാട്ടിയുടെ സെൻസറിങ്ങും പൂർത്തിയായിരുന്നു. ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
Valatty Movie: 'ശ്വാനരേ'... 'വാലാട്ടി'യിലെ തീം സോങ്ങ് പുറത്തുവിട്ടു; ചിത്രം ഉടൻ റിലീസിനെത്തും

വിജയ് ബാബു നിർമ്മിക്കുന്ന വാലാട്ടി എന്ന ചിത്രത്തിലെ തീം സോങ് പുറത്തുവിട്ടു. ശ്വാനരെ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ക്രിഷ്ണയാണ്. നായകളെ ഉൾപ്പെടുത്തിക്കൊണ്ട് തന്നെയാണ് ​ഗാനം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വരുൺ സുനിൽ ആണ് ഈണം നൽകിയിരിക്കുന്നത്. ജൂലൈ 21ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരത്ഭുത പരീക്ഷണവുമായാണ് ഇത്തവണ വിജയ് ബാബു എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും മറ്റ് അപ്ഡേറ്റുകളുമെല്ലാം തന്നെ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വാലാട്ടിയുടെ സെൻസറിങ്ങും പൂർത്തിയായിരുന്നു. ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

ഒരു കൂട്ടം വളർത്തു നായകളാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഈ ചിത്രത്തിന് തിയേറ്ററുകളിൽ വിജയം നേടാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഈ വർഷം ജനുവരി ആദ്യം പുറത്തുവിട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാൻ ഈ മോഷൻ പോസ്റ്ററിന് കഴിഞ്ഞിരുന്നു. ഡിസ്നി മൂവീസും മറ്റുമായി ലോക സിനിമയിൽ മൃഗങ്ങളുടെ സിനിമകൾ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇന്നുവരെ അത്തരത്തിൽ ഒരു സംരംഭം ഉണ്ടായിരുന്നില്ല.

Also Read: Padmini Movie Collection: നിർമ്മാതാവ് വിവാദം കളക്ഷനെ ബാധിച്ചോ? പദ്മിനി തീയ്യേറ്ററിൽ നേടിയത്

ചിത്രം സംവിധാനം ചെയ്യുന്നത് ദേവനാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഡിഒപി - വിഷ്ണു പണിക്കർ, എഡിറ്റർ - അയൂബ് ഖാൻ, സംഗീതം - വരുൺ സുനിൽ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, അറ്റ്മോസ് മിക്സിംഗ് - ജസ്റ്റിൻ ജോസ്, സിഎഎസ്, കലാസംവിധാനം - അരുൺ വെഞ്ഞാറൻമൂട്, വസ്ത്രാലങ്കാരം - ജിതിൻ ജോസ്, മേക്കപ്പ് - റോണക്സ് സേവ്യർ, നിശ്ചലദൃശ്യങ്ങൾ - വിഷ്ണു എസ് രാജൻ, VFX - ഗ്രീൻ ഗോൾഡ് ആനിമേഷൻ, VFX സൂപ്പർവൈസർ - ജിഷ്ണു പി ദേവ് , സ്പോട്ട് എഡിറ്റർ - നിതീഷ് കെടിആർ, മോഷൻ പോസ്റ്റർ - ജിഷ്ണു എസ് ദേവ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News