Ullasam Ott Release: ഷെയ്ൻ നിഗത്തിന്റെ 'ഉല്ലാസം' ഒടിടി സ്ട്രീമിങ് തുടങ്ങി; എവിടെ കാണാം?

ഷെയ്ൻ നിഗവും പവിത്ര ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളാ ഉല്ലാസം മനോഹരമായ ഒരു വിഷ്വൽ ട്രീറ്റ് പ്രേക്ഷകർക്ക് സമ്മാനിച്ച ഒരു ചിത്രമായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 7, 2023, 01:05 PM IST
  • ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
  • ജനുവരി 6 മുതലാണ് ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചത്.
  • 2022 ജൂലൈ 1ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഉല്ലാസം.
Ullasam Ott Release: ഷെയ്ൻ നിഗത്തിന്റെ 'ഉല്ലാസം' ഒടിടി സ്ട്രീമിങ് തുടങ്ങി; എവിടെ കാണാം?

ഷെയിൻ നിഗം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഉല്ലാസം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് തുടങ്ങി. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ജനുവരി 6 മുതലാണ് ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചത്. നേരത്തെ ഡിസംബർ 25ന് ചിത്രം ആമസോണ പ്രൈമിലെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അന്ന് റിലീസ് ചെയ്തിരുന്നില്ല. 2022 ജൂലൈ 1ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഉല്ലാസം. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്ന് ലഭിച്ചത്. ജീവൻ ജോജോയാണ് ചിത്രം സംവിധാനം ചെയ്തത്. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിലാണ് ചിത്രമെത്തിയത്.

മനോഹരമായ ഒരു വിഷ്വൽ ട്രീറ്റ് പ്രേക്ഷകർക്ക് സമ്മാനിച്ച ഒരു ചിത്രമായിരുന്നു ഉല്ലാസം. പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി കുറച്ച് വർഷങ്ങൾക്ക് മുൻപ് മലയാള സിനിമ വിട്ടുപോയ ചില കാര്യങ്ങളും ചിത്രം ഓർമപ്പെടുത്തുന്നുണ്ട്. ക്ലിഷെകൾ പലതും നിറഞ്ഞതാണെങ്കിലും അത് കാണാനും ഒരു രസമുണ്ടായിരുന്നു. ചിത്രത്തിന്റെ ആദ്യ പകുതി ഊട്ടിയിലും രണ്ടാം പകുതി കൊച്ചിയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു യാത്രയിലാണ് ഹാരിയും ഹാരിയുടെ പ്രിയങ്കരിയായ അപരിചിതയായ നായികയും. ആ യാത്രയിലെ ഓരോ ദിശയിലും പ്രേക്ഷകരെ അവർ കൂട്ടിക്കൊണ്ട് പോകുന്നു. സ്വരൂപ് ഫിലിപ്പിന്റെ ഗംഭീര ഛായാഗ്രഹണം ഒരുക്കുന്ന പങ്ക് വളരെ വലുതാണ്. ഓരോ ഫ്രയിമും കളർ കൊണ്ട് റിച്ച്നെസും പുതിയൊരു അനുഭവവും മലയാളി പ്രേക്ഷകർക്ക് നൽകുന്നുണ്ട്. 

Also Read: Boomerang Movie: ഷൈൻ ടോമിന്റെ 'ബൂമറാം​ഗ്' ഉടൻ തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

 

സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും ഗോപി സുന്ദറുമാണ്. ഷെയിൻ നിഗവും പവിത്ര ലക്ഷ്‌മിയും ​ഗംഭീര പ്കടനം കാഴ്ചവെച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News