UAE Golden Visa: എല്ലാവര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കുമ്പോള്‍ ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണമെന്ന് വിവിധ മേഖലകളില്‍ പ്രഗത്ഭനായ സന്തോഷ് പണ്ഡിറ്റ്...!!
മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ (UAE Golden Visa) നല്‍കുന്നതിനെ പരിഹസിച്ചായിരുന്നു സന്തോഷ് പണ്ഡിറ്റിന്‍റെ രംഗപ്രവേശം. പ്രമുഖ നടന്മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുമ്പോള്‍ ഒരു ചെറിയ കലാകാരനായ തനിക്ക് ഒരു വെങ്കല വിസ യെങ്കിലും തരണമെന്നാണ് പണ്ഡിറ്റ് പറയുന്നത്...!!
പണവും പ്രശസ്തിയും ഉള്ളവര്‍ക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസിയായി ഒരു ആയുസ് മുഴുവന്‍ പണിയെടുക്കുന്ന പാവങ്ങള്‍ക്ക് ഇന്നേവരെ ഗോള്‍ഡന്‍ വിസ കിട്ടിയതായി ആര്‍ക്കെങ്കിലും അറിവുണ്ടോ ? അദ്ദേഹം ചോദിച്ചു.
സന്തോഷ് പണ്ഡിറ്റിന്‍റെ വാക്കുകള്‍ :-
മക്കളേ..മലയാള സിനിമയിലെ നിരവധി വലിയ താരങ്ങള്‍ക്കു യുഎഇ ഗോള്‍ഡന്‍ വിസ കൊടുത്തു എന്ന് കേട്ടു. അതിനാല്‍ ഒരു ചെറിയ നടനായ എനിക്ക് ഒരു ബ്രോണ്‍സ് വിസ എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വര്‍ണമില്ലെങ്കിലും വെങ്കലം വെച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്യും . അങ്ങനെ ഗോള്‍ഡന്‍ വിസ തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ )
പണവും പ്രശസ്തിയും ഉള്ളവര്‍ക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികള്‍ ആയി ഒരു ആയുസ്സ് മുഴുവന്‍ പണിയെടുക്കുന്ന പാവങ്ങള്‍ക്ക് ഇന്നേവരെ ഗോള്‍ഡന്‍ വിസ കിട്ടിയതായി ആര്‍ക്കെങ്കിലും അറിവുണ്ടോ ?
(വാല്‍കഷ്ണം ... ഗോള്‍ഡന്‍ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങള്‍ക്കു കൊടുത്തപ്പോള്‍ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി. എന്നാല്‍ ഇപ്പോള്‍ നിരവധി താരങ്ങള്‍ക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തില്‍ 'കിറ്റ്' വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)
Also Read: Prithviraj UAE Golden VISA: ഗോള്‍ഡിലെത്തും മുമ്പേ ഗോള്‍ഡന്‍ വിസ..!! പൃഥ്വിരാജിനും യുഎഇ ഗോള്‍ഡന്‍ വിസ
എല്ലാവര്‍ക്കും നന്ദി സന്തോഷ് പണ്ഡിറ്റ് (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
Also Read: Golden Visa യൂസഫലിക്കൊപ്പമെത്തി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹന്‍ലാലും
വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ ആളുകള്‍ക്കാണ് UAE Golden Visa നല്‍കാറുള്ളത്. മലയാള സിനിമയില്‍ നിന്ന് ആദ്യമായി മോഹന്‍ലാലിനും മമ്മൂട്ടിക്കുമാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. പിന്നീട് ടൊവിനോ തോമസ്, മിഥുന്‍ രമേശ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.