കെ സതീഷ് സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ഒരു മലയാള നാടക ചലച്ചിത്രമാണ് ടൂ മെൻ. ഇർഷാദ്, എം എ നിഷാദ്, ബിനു പപ്പു, ലെന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടൂ മെൻ എന്ന ചിത്രത്തിൽ സുധീർ കരമന, രഞ്ജി പണിക്കർ, അനുമോൾ, സോഹൻ സീനുലാൽ, മിഥുൻ രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം ഇപ്പോഴിതാ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. സൈന പ്ലേയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഒരു സാധാരണ യാത്രയും അതിലെ അസാധാരണ സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രധാനമായും രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്റെ കഥയാണ് ടൂ മെൻ ചിത്രം പറയുന്നത്. ദുബായിലാണ് ചിത്രത്തിന്റെ 90 ശതമാനവും ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരു യഥാർത്ഥ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണിത്.
Also Read: The Kerala Story Box Office : ആദ്യ ദിനം വൻ കളക്ഷൻ; ബോക്സ് ഓഫീസിലും തരംഗമായി ദി കേരള സ്റ്റോറീസ്
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് മുഹാദ് വെമ്പായം ആണ്. പ്രശസ്ത തമിഴ് ഛായാഗ്രാഹകനായ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നൽകിയിരിക്കുന്നു. ഡി ഗ്രൂപ്പിന്റെ ബാനറില്‍ ഡാർവിന്‍ മാനുവല്‍ ക്രൂസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...