ടൊവിനോയുടെ പുതിയ വര്‍ക്ക് ഔട്ട് വീഡിയോ വൈറൽ

ശ്രമം ഉപേക്ഷിക്കുന്നത് വരെ ഒരു കാര്യത്തിലും നമ്മള്‍ തോല്‍ക്കില്ല എന്നും ടൊവിനോ തോമസ് വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.

Last Updated : Jul 17, 2020, 06:58 PM IST
ടൊവിനോയുടെ പുതിയ വര്‍ക്ക് ഔട്ട് വീഡിയോ വൈറൽ

ലോക്ക്ഡൌൺ കാലത്ത് തൻ്റെ വർക്ക്ഔട്ടിൽ കൂടുതൽ ശ്രദ്ധ കൊടുത്ത താരമാണ് ടോവിനോ തോമസ്. ഇതിനു മുൻപും നിരവധി വർക്ക്ഔട്ട് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുമുൻപ് നടൻ അബു സലിം നടത്തിയ ചലഞ്ചിങ് വിഡിയോയിലും ടോവിനോയെ ടാഗ് ചെയ്യുകയും താരം ചലഞ്ച ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ താരത്തിൻ്റെ പുതിയ വര്‍ക്ക് ഔട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഒരു വലിയ ടയര്‍ നിവര്‍ത്തി വെച്ച്, ഓടി വന്നു അതിനു മുകളിലൂടെ പറന്നു ചാടുന്ന ടൊവിനോയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ശ്രമം ഉപേക്ഷിക്കുന്നത് വരെ ഒരു കാര്യത്തിലും നമ്മള്‍ തോല്‍ക്കില്ല എന്നും ടൊവിനോ തോമസ് വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 

You don’t FAIL until you QUIT !! #swipeleft #nevergiveup #neverstoptrying #jumpday

A post shared by Tovino Thomas (@tovinothomas) on

തൊട്ടു പിന്നാലെ മറ്റൊരു വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. തൻ്റെ ട്രെയ്നറിനൊപ്പമുള്ള വിഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ട്രൈനെർ നിലത്തു കിടക്കുകയും ടോവിനോ അദ്ദേഹത്തിന്റെ മുകളിലൂടെ ചാടുന്നതുമാണ് വിഡിയോയിൽ കാണുന്നത്. പുള്ളിടെ ധൈര്യം സമ്മതിച്ചിരിക്കുന്നെന്നും അടുത്തത് തലയിൽ ആപ്പിൾ വച്ച് അമ്പെയ്ത് ചെയ്യുന്ന പരിപാടിയാണെന്നും ടോവിനോ കുറിച്ചു.

Also Read: താരപുത്രിയുടെ അരങ്ങേറ്റം; അസിസ്റ്റന്റ് ഡയറക്ടറാകാനൊരുങ്ങി വിസ്മയ മോഹന്‍ലാൽ

നിരവധി ആരാധകരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു പൊടിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ആയിരുന്നെങ്കിൽ എല്ലാം പോയേനെ, എന്നും നിങ്ങളൊരു സംഭവം തന്നെയെന്നും ഒക്കെയാണ് കമന്റുകൾ. സംഭവം ഒരു പ്രോചോദനമാണെന്നും ആരാധകർ കുറിച്ചു.

Trending News