Tiger 3 : മാസ് സീനുകളുമായി സൽമാൻ ഖാന്റെ ടൈഗർ 3 യുടെ ടീസർ എത്തി; റിലീസിങ് തീയതി പ്രഖ്യാപിച്ചു

മാസ് സീനുകളും ഫൈറ്റും ഒക്കെയായി ആണ് ചിത്രത്തിൻറെ ടീസർ എത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 4, 2022, 06:39 PM IST
  • ചിത്രത്തിൽ നായികയായി എത്തുന്നത് കത്രീന കൈഫാണ്.
  • 2023 ലെ ഈദിന് ചിത്രമെത്തുമെന്നാണ് സൽമാൻ ഖാൻ അറിയിച്ചിരിക്കുന്നത്.
  • 2023 ഏപ്രിൽ 21 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • മാസ് സീനുകളും ഫൈറ്റും ഒക്കെയായി ആണ് ചിത്രത്തിൻറെ ടീസർ എത്തിയിരിക്കുന്നത്.
 Tiger 3 : മാസ് സീനുകളുമായി സൽമാൻ ഖാന്റെ ടൈഗർ 3 യുടെ ടീസർ എത്തി; റിലീസിങ് തീയതി പ്രഖ്യാപിച്ചു

Mumbai : പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രം ടൈഗർ 3 യുടെ ടീസർ റിലീസ് ചെയ്തു. അതിനോടൊപ്പം തന്നെ ചിത്രത്തിൻറെ റിലീസിങ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് കത്രീന കൈഫാണ്. 2023 ലെ ഈദിന് ചിത്രമെത്തുമെന്നാണ് സൽമാൻ ഖാൻ അറിയിച്ചിരിക്കുന്നത്. 2023 ഏപ്രിൽ 21 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മാസ് സീനുകളും ഫൈറ്റും ഒക്കെയായി ആണ് ചിത്രത്തിൻറെ ടീസർ എത്തിയിരിക്കുന്നത്.

ടീസറിൽ കത്രീന കൈഫിന്റെ ഫൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ടൈഗർ 3 ൽ ഇമ്രാൻ ഹാഷ്മി ഐഎസ്‌ഐ ഏജന്റ് ആയി ആണ് എത്തുന്നത്. സൽമാൻ ഖാൻ അവിനാശ് സിങ് റാത്തോഡ് എന്ന റോ ഏജന്റ് ആയി ആണ് ചിത്രത്തിൽ എത്തുന്നത്.കത്രീന കൈഫും (Katrina Kaif) ചിത്രത്തിൽ ഐഎസ്‌ഐ ഏജന്റ് ആയി ആണെത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കത്രീന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സോയ എന്നാണ്.

ALSO READ: Bheeshma Parvam: കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഭീഷ്മ പർവ്വം, കോടികൾക്കും മേലെ, നാരദൻ പിറകിലോ

വിവാഹത്തിന് ശേഷം റിലീസ് ചെയ്യുന്ന കത്രീന കൈഫിന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും ടൈഗർ 3 ക്കുണ്ട്. ഇന്ത്യയുടേയും (India) പാകിസ്ഥൻറെയും ഇന്റലിജൻസ് ഏജൻസികൾ തമ്മിലുള്ള യുദ്ധമാണ് ചിത്രത്തിന്റെ പ്രധാനം പ്രമേയം. ചിത്രത്തിന്റെ ബജറ്റ് ഏകദേശം 350 കോടി രൂപയാണ്. ബാൻഡ് ബാജ്ജ ഭാരത് എന്ന ചിത്രത്തിൻറെ സംവിധായകൻ മനീഷ് ശർമ്മയാണ് ടൈഗർ 3യും സംവിധാനം ചെയ്യുന്നത്. ടൈഗർ 1 സംവിധാനം ചെയ്‌തത്‌ കബീർ ഖാനും, ടൈഗർ 2 സംവിധാനം ചെയ്‌തത്‌ അലി അബ്ബാസ് സഫറുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News