Thiruchitrambalam: തിരുചിത്രാമ്പലത്തിലെ 'തേൻമൊഴി' വീഡിയോ ​ഗാനം പുറത്തിറക്കി

ഓ​ഗസ്റ്റ് പതിനെട്ടിന് റിലീസ് ചെയ്ത ധനുഷ് ചിത്രം തിരുചിത്രാമ്പലം തിയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 10, 2022, 08:51 AM IST
  • റാഷി ഖന്നയും നിത്യ മേനോനുമാണ് ചിത്രത്തിൽ നായികമാരായി എത്തിയത്
  • ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു
  • സെപ്റ്റംബര്‍ 23 മുതൽ ചിത്രം ഒടിടിയിലും സ്ട്രീമിം​ഗ് ആരംഭിച്ചു
Thiruchitrambalam: തിരുചിത്രാമ്പലത്തിലെ 'തേൻമൊഴി' വീഡിയോ ​ഗാനം പുറത്തിറക്കി

ധനുഷ് ചിത്രം തിരുചിത്രാമ്പലത്തിലെ 'തേൻമൊഴി' വീഡിയോ ​ഗാനം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. സൺ ടിവിയുടെ യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ ​ഗാനം പുറത്തിറക്കിയിരിക്കുന്നത്. ധനുഷ് എഴുതി അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ​ഗാനം സന്തോഷ് നാരായണൻ ആണ് ആലാപിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് പതിനെട്ടിന് റിലീസ് ചെയ്ത തിരുചിത്രാമ്പലം തിയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു.

റാഷി ഖന്നയും നിത്യ മേനോനുമാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. സെപ്റ്റംബര്‍ 23 മുതൽ ചിത്രം ഒടിടിയിലും സ്ട്രീമിം​ഗ് ആരംഭിച്ചു. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. യാരടി നി മോഹിനി എന്ന ചിത്രത്തിന് ശേഷം ധനുഷ് - മിത്രൻ ജവഹർ എന്നിവർ ഒന്നിച്ച ചിത്രമായിരുന്നു തിരുചിത്രാമ്പലം.

ALSO READ: Thiruchitrambalam: "നിത്യ മേനോനെ പോലെയൊരു ഫ്രണ്ട് എല്ലാ പുരുഷൻമാരുടെയും ആഗ്രഹം"; തിരുചിത്രമ്പലം ആദ്യ ഷോ കഴിയുമ്പോൾ പ്രേക്ഷക പ്രതികരണം

പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. കലാനിധി മാരൻ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റെഡ് ജിയാന്റ് മൂവീസാണ് വിതരണം ചെയ്തത്. ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം നൽതിയത് അനിരുദ്ധ് രവിചന്ദര്‍ ആണ്. പ്രസന്ന ജി കെ ചിത്ര സംയോജനം. ഓം പ്രകാശാണ് ഛായാഗ്രാഹകൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News