തോറിലെ വില്ലന്‍റെ ലുക്ക് മാറ്റിയത് മറ്റൊരു ഐക്കോണിക് വില്ലനുമായുള്ള താരതമ്യം ഒഴിവാക്കാൻ; ടൈക വൈറ്റിറ്റി

കോമിക്സിലെ ഗോർ എന്ന കഥാപാത്രം വളരെയധികം മസ്കുലറും നഗ്നനും ആണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മെലിഞ്ഞ ശരീരവും വെള്ള നിറത്തിലുള്ള ഒരു തുണി ശരീരമാകെ ആവരണം ചെയ്തുമാണ് ഗോറിനെ തോർ ലവ് ആന്‍റ് തണ്ടറിന്‍റെ ട്രൈലറിൽ കാണാൻ സാധിക്കുന്നത്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jul 4, 2022, 06:38 PM IST
  • ഗോറിന്‍റെ ഈ ചിത്രത്തിലെ ലുക്ക് പുറത്ത് വന്നത് മുതൽ വലിയ വിമർശനങ്ങളാണ് വന്നുകൊണ്ടിരുന്നത്.
  • കോമിക്സിൽ നിന്നുള്ള ഏറ്റവും വലിയ മാറ്റം ഈ കഥാപാത്രത്തിന്‍റെ മൂക്കാണ്.
  • ടൈക വൈറ്റിറ്റി ചിത്രത്തിൽ ഗോർ ദി ഗോഡ് ബച്ചറിന്‍റെ ലുക്ക് മാറ്റിയതിനെക്കുറിച്ച് വിശദീകരിച്ചു.
തോറിലെ വില്ലന്‍റെ ലുക്ക് മാറ്റിയത് മറ്റൊരു ഐക്കോണിക് വില്ലനുമായുള്ള താരതമ്യം ഒഴിവാക്കാൻ; ടൈക വൈറ്റിറ്റി

ഈ മാസം എട്ടാം തീയതി ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് തോർ ലവ് ആന്‍റ് തണ്ടർ. ഈ ചിത്രത്തിൽ ക്രിസ ഹെമ്സ്വർത്ത് നേരിടാൻ പോകുന്നത് ഗോർ ദി ഗോഡ് ബച്ചർ എന്ന ഭീകരനായ വില്ലനെയാണ്. ഹോളീവുഡിലെ മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യൻ ബെയ്ലാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ ഗോറിന്‍റെ ഈ ചിത്രത്തിലെ ലുക്ക് പുറത്ത് വന്നത് മുതൽ വലിയ രീതിക്കുള്ള വിമർശനങ്ങളാണ് വന്നുകൊണ്ടിരുന്നത്. മാർവൽ കോമിക്സിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ലുക്കാണ് ഈ ചിത്രത്തിലെ ഗോർ എന്ന കഥാപാത്രത്തിന് എന്നതായിരുന്ന മാർവൽ ആരാധകരെ ചൊടിപ്പിച്ചത്. 

എന്നാൽ ഇപ്പോൾ തോർ ലവ് ആന്‍റ് തണ്ടർ എന്ന ചിത്രത്തിന്‍റെ സംവിധായകനായ ടൈക വൈറ്റിറ്റി തന്നെ ഇതിനൊരു മറുപടിയുമായി എത്തിയിരിക്കുകയാണ്. കോമിക്സിലെ ഗോർ എന്ന കഥാപാത്രം വളരെയധികം മസ്കുലറും നഗ്നനും ആണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മെലിഞ്ഞ ശരീരവും വെള്ള നിറത്തിലുള്ള ഒരു തുണി ശരീരമാകെ ആവരണം ചെയ്തുമാണ് ഗോറിനെ തോർ ലവ് ആന്‍റ് തണ്ടറിന്‍റെ ട്രൈലറിൽ കാണാൻ സാധിക്കുന്നത്. കോമിക്സിൽ നിന്നുള്ള ഏറ്റവും വലിയ മാറ്റം ഈ കഥാപാത്രത്തിന്‍റെ മൂക്കാണ്. മാർവൽ കോമിക്സിൽ ഗോർ ദി ഗോഡ് ബച്ചറിന് മൂക്കില്ല. 

Read Also: Deepika Padukone: സൽവാർ സ്യൂട്ടിൽ അടിപൊളി; ക്യാമറയ്ക്ക് മുൻപിൽ പോസ് ചെയ്ത് ദീപിക പദുക്കോൺ

എന്നാൽ സിനിമയിലേക്ക് വരുമ്പോൾ ഏതാണ്ട് സാധാരണ മനുഷ്യനുമായി സാമ്യമുള്ള രീതിയിലാണ് ഈ കഥാപാത്രത്തെ കാണാൻ സാധിക്കുന്നത്. തോർ ലവ് ആന്‍റ് തണ്ടർ എന്ന ചലച്ചിത്രത്തെപ്പറ്റി ഒരു അന്തർ ദേശീയ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലായിരുന്നു ടൈക വൈറ്റിറ്റി ചിത്രത്തിൽ ഗോർ ദി ഗോഡ് ബച്ചറിന്‍റെ ലുക്ക് മാറ്റിയതിനെക്കുറിച്ച് വിശദീകരിച്ചത്. സംവിധായകന്‍റെ വാക്കുകളിലേക്ക്. 'ഗോർ ദി ഗോഡ് ബച്ചറിന്‍റെ കോമിക്സിലെ ലുക്ക് ഹാരീപ്പോട്ടർ സീരീസിലെ വോൾഡിമോർട്ടറുമായി വളരെയധികം സാമ്യം ഉള്ളതിനാലാണ് ഞങ്ങൾ ആ കഥാപാത്രത്തിന്‍റെ ലുക്ക് മാറ്റാൻ തീരുമാനിച്ചത്. 

ഇത്തരത്തിൽ ഒരു സാമ്യത വന്ന് കഴിഞ്ഞാൽ ജനങ്ങൾ സ്വാഭാവികമായും ഗോറിനെ ആ കഥാപാത്രവുമായി ആവും താരതമ്യം ചെയ്യുക. തോര്‍ തവ് ആന്‍റ് തണ്ടർ എന്ന ചിത്രം ഗോറിന്‍റെ കൂടി കഥയാണ് അതുകൊണ്ട് തന്നെ ഞങ്ങൾ അതിന്‍റെ ലുക്ക് എല്ലാവിധ പെർഫെക്ഷനോടെയും രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് പ്രേക്ഷകർക്ക് കൂടുതൽ റിലേറ്റ് ചെയ്യാനും സാധിക്കുന്ന വിധത്തിൽ ഗോർ ദി ഗോഡ് ബച്ചർ എന്ന വില്ലന് ഒരു മനുഷ്യന് സമാനമായ ലുക്ക് കൊടുത്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News