The Legend OTT : തമിഴ് ചിത്രം ദ ലജൻഡ് ഒടിടിയിൽ എത്തുന്നു; എപ്പോൾ, എവിടെ കാണാം?

The Legend OTT Release Date : ദ ലജൻഡ് ഇന്ന് അർധ രാത്രിയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്നതാണ്

Written by - Zee Malayalam News Desk | Last Updated : Mar 2, 2023, 09:01 PM IST
  • ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.
  • കഴിഞ്ഞ വർഷം ജൂലൈയിലാണ് ദ ലജൻഡ് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നത്.
  • ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
  • ഇരട്ട സംവിധായകരായ ജെഡിയും ജെറിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
The Legend OTT : തമിഴ് ചിത്രം ദ ലജൻഡ് ഒടിടിയിൽ എത്തുന്നു; എപ്പോൾ, എവിടെ കാണാം?

തമിഴ് നാട്ടിലെ പ്രമുഖ വ്യവസായിയും ന്യൂ ശരവണ സ്റ്റോഴ്സ് ഉടമയുമായ ശരവണൻ അരുൾ ആദ്യമായി നായകനായി എത്തുന്ന ചിത്രം ദ ലജൻഡ് ഒടിടി റിലീസിനായി ഒരുങ്ങുന്നു. ഇന്ന് അർധ രാത്രിയിൽ ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ശരവണൻ അരുൾ തന്റെ 52-ാം വയസിൽ നായകനായി അരങ്ങേറ്റം കുറിച്ച മാസ ആക്ഷൻ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നേടിയിരിക്കുന്നത് സ്റ്റാർ നെറ്റ്വർക്കാണ്. ചിത്രം ഇന്ന് അർധ രാത്രി മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. 

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ദ ലജൻഡ് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇരട്ട സംവിധായകരായ ജെഡിയും ജെറിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത്.

ALSO READ : Iratta Ott Release: ജോജു ജോർജിന്റെ 'ഇരട്ട' ഒടിടിയിലെത്താൻ മണിക്കൂറുകൾ മാത്രം; എപ്പോൾ, എവിടെ കാണാം?

ഗീതിക തിവാരി, ഉർവശി റൌട്ടേല, അന്തരിച്ച കോമഡി താരം വിവേക്, മയിൽസാമി, സുമൻ, പ്രഭു, നാസർ, വിജയകുമാർ, ലത, സച്ചു, തമ്പി രാമയ്യ, റോബോ ശങ്കർ, മൻസൂർ അലി ഖാൻ, ദേവദർശിനി, ലിവിങ്സ്റ്റൺ, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യശിക ആനന്ദ, റായി ലക്ഷ്മി എന്നി ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്. തമിഴിന് പുറമെ മലയാളം, ഹിന്ദി തെലുങ്ക് ഭാഷകളിൽ ചിത്രം സംപ്രേഷണം ചെയ്യുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News