നടൻ വിജയിയുടെ കരിയറിലെ 68-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ദളപതി 68 എന്ന പേരിൽ പ്രഖ്യാപിച്ച സിനിമയ്ക്ക് ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ടൈറ്റിൽ പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവെക്കുകയും ചെയ്തു. ചിത്രത്തിൽ താരം ഇരട്ട വേഷത്തിൽ ആകും എത്തുക എന്ന സൂചനയാണ് ടൈറ്റിൽ പോസ്റ്റർ തന്നെ നൽകിയിരിക്കുന്നത് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം തായിലൻഡിൽ വെച്ച് നടന്നിരുന്നു. രണ്ടാഴ്ചത്തെ ഷൂട്ടിങ്ങിനെ ശേഷം അടുത്തിടെ വിജയ് ചെന്നൈയിൽ തിരിച്ചെത്തും. ചെന്നൈയിലെ ഷെഡ്യൂൾ ഉടൻ ആരംഭിക്കും.
എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ഗോട്ട് നിർമ്മിക്കുന്നത്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകൻ. മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു. വെങ്കട്ടും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോട്ട്. യുവൻ ശങ്കർ രാജയാണ് ഗോട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ ജയറാം പ്രധാന വേഷത്തിൽ എത്തുന്നു. തുപ്പാക്കിക്ക് ശേഷം ജയറാമും വിജയിയും വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.ട
ALSO READ : Shalini Nair : ബിഗ് ബോസ് താരം ശാലിനി നായർ വീണ്ടും വിവാഹിതയായി; വരൻ ദിലീപ്
ഇവരുവർക്കും പുറമെ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, പ്രശാന്ത്, പ്രഭുദേവ, മോഹൻ, യോഗി ബാബു, അജ്മൽ അമീർ, വിടിവി ഗണേശ്, പ്രേംജി അമരൻ, അരവിന്ദ് ആകാശ്, അജയ് രാജ്, വൈഭവ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാർഥി നുനിയാണ് ഛായഗ്രാഹകൻ, വെങ്കട് രാജനാണ് സിനിമയുടെ എഡിറ്റർ. ദിലിപി സുബ്ബരായനാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
കൂടാതെ ഗോട്ടിന്റെ തെന്നിന്ത്യൻ ഭാഷകളിലെ ഒടിടി റൈറ്റ്‍സ് വിറ്റുപോയിരിക്കുന്നുവെന്ന വാർത്തയും നേരത്തെ വന്നിരുന്നു. കോടികളുടെ തുകയ്‍ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.