വിജയ് - ലോകേഷ് ചിത്രം ലിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന പോലെ തന്നെ ദളപതി 68 എന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായും ആരാധകർ കാത്തിരിപ്പിലാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 68. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ദളപതി 68ന്റെ പൂജ നാളെ ചെന്നൈയിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 3 മുതൽ ചിത്രീകരണം ആരംഭിക്കും. ഒരു ഗാനരംഗം ഷൂട്ട് ചെയ്ത് കൊണ്ട് ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം.
എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ദളപതി 68 നിർമ്മിക്കുന്നത്. മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു. വെങ്കട്ടും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68. യുവൻ ശങ്കർ രാജയാണ് ദളപതി 68ന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. 2003ൽ റിലീസ് ചെയ്ത പുതിയ ഗീതൈയ്‌ക്ക് ശേഷം വിജയ് - യുവൻ ശങ്കർ രാജ കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ചിത്രം 2024ൽ റിലീസ് ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അതേസമയം ചിത്രത്തിൽ എംഎസ് ധോണി വില്ലനായെത്തും എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരിന്നു.
Also Read: Rahel Makan Kora: പ്രണയിച്ച് കോരയും ഗൗതമിയും; മനം കവർന്ന് 'റഹേൽ മകൻ കോര'യിലെ ഗാനം
കൂടാതെ ദളപതി 68ന്റെ തെന്നിന്ത്യൻ ഭാഷകളിലെ ഒടിടി റൈറ്റ്‍സ് വിറ്റുപോയിരിക്കുന്നുവെന്ന വാർത്തയും പുറത്തുവന്നിരുന്നു. കോടികളുടെ തുകയ്‍ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതേസമയം ഒക്ടോബർ 19ന് ലിയോ തിയേറ്ററുകളിലെത്തും. വിക്രം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയാണുള്ളത്. തൃഷയാണ് ചിത്രത്തിലെ നായിക. ഗൗതം വാസുദേവ് മേനോൻ, സഞ്‍ജയ് ദത്ത്, അര്‍ജുൻ, മനോബാല, മാത്യു, സാൻഡി മാസ്റ്റര്‍, അഭിരാമി വെങ്കടാചലം, മൻസൂര്‍ അലിഖാൻ, മിസ്‍കിൻ, പ്രിയ ആനന്ദ്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, ജാഫര്‍ സാദിഖ്, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഒരു ആക്ഷൻ ചിത്രമായിരിക്കും ലിയോ എന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.