ചെന്നൈ: വിക്രം നായകനായി എത്തിയ കോബ്ര ഒടിടി റീലിസിനായി ഒരുങ്ങുന്നു. ചിത്രം ഒടിടി അവകാശം സ്വന്തമാക്കിയ സോണി ലിവിലൂടെ സെപ്റ്റംബർ 28ന് സംപ്രേഷണം ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്ന് ലഭിച്ചത്. മൂന്ന് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. വൻ ഹൈപ്പും പ്രെമോഷൻ നൽകി കൊണ്ടായിരുന്നു ചിത്രത്തിന്റെ റിലീസെങ്കിലും ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവെയ്ക്കാൻ കോബ്രയ്ക്ക് ആയില്ല. ചിത്രത്തിന് വേണ്ടിയുള്ള വിക്രത്തിന്റെ കഠിന പരിശ്രമം എല്ലാവരും ഒരുപോലെ എടുത്ത് പറഞ്ഞതാണ്. എന്ന് അത് ബോക്സ്ഓഫീസിൽ പ്രതിഫലിച്ചില്ല.
ഓഗസ്റ്റ് 31ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത് ചിത്രം. ഒടിടി റിലീസിന് പിന്നാലെ വിക്രം ചിത്രം ഒക്ടോബറിൽ ടെലിവിഷൻ പ്രീമിയറായി സംപ്രേഷണം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. അമിത പ്രതീക്ഷയോടെ കഴിഞ്ഞ മാസം എത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഒരാഴ്ചത്തെ ചിത്രത്തിന്റെ ആഗോള ഗ്രോസ് എന്ന് പറയുന്നത് 63.5 കോടി രൂപയാണ്. ഇതില്‍ 1.87 മില്യണ്‍ ഡോളര്‍ വിദേശ കളക്ഷനും ബാക്കിയുള്ളത് ഇന്ത്യയില്‍ നിന്ന് ലഭിച്ചതുമാണ്. ചിത്രത്തിന് ലഭിച്ച കളക്ഷനില്‍ വലിയൊരു പങ്കും തമിഴ്നാട്ടിൽ നിന്ന് തന്നെയാണ്. 28.78 കോടിയാണ് തമിഴ്നാടിൽ നിന്നുള്ള കളക്ഷന്‍. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ വെറും 65 ലക്ഷം മാത്രമാണ് നേടാനായത്. 90 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക് എന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകളുണ്ട്.
ALSO READ : Ayisha Movie : "ആയിഷ...ആയിഷ..."; മഞ്ജുവാര്യർ ചിത്രം ആയിഷയിലെ ആദ്യ ഗാനമെത്തി
Chiyaan Vikram & Srinidhi Shetty நடிப்பில், இசை புயல் AR Rahmanனின் மிரட்டலான இசையில், பணத்திற்காக பல அதிரடியான அவதாரங்கள் எடுத்து கணிதத்தால் அனைவரையும் கலங்கடிக்கும் ஒரு சாமானிய ஆசிரியரின் கதை #Cobra Sept 28 முதல் உங்கள் #Sony LIVல் #CobraOnSonyLIV pic.twitter.com/ydJBWZIQt7
— SonyLIV (@SonyLIV) September 23, 2022
അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്തത്. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. ചിത്രത്തിൻറെ ആദ്യ പകുതിയിൽ പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീര തിരക്കഥയും വിക്രമിന്റെ പേർഫോർമൻസും കൂടി ആരാധകരെ ആവേശത്തിലാക്കാൻ കഴിഞ്ഞിരുന്നു. നിരവധി ലൊക്കേഷൻസ്, നോൺ ലീനിയർ കഥ പറച്ചിൽ, മാത്സ് എന്ന സബ്ജക്ട് വച്ചുകൊണ്ട് സുഡോക്കു കളി തുടങ്ങിയ നിരവധി ഓവർ ലോഡ് കാര്യങ്ങൾ ചിത്രം പറയുന്നുണ്ട്. എന്നാൽ അത്രയ്ക്ക് കെട്ടുറപ്പുള്ള തിരക്കഥ ആയതുകൊണ്ട് തന്നെ പ്രേക്ഷകന് മനസ്സിലാകുന്ന രീതിയിൽ കഥ ഒരുക്കിയതിൽ ഗംഭീര കയ്യടി കൊടുക്കേണ്ടി വരും സംവിധായകന്. ആരും ഞെട്ടുന്ന അപ്രതീക്ഷിത ട്വിസ്റ്റ് നൽകിയാണ് സംവിധായകൻ ആദ്യ പകുതി അവസാനിപ്പിക്കുന്നത്.
എന്നാൽ ചിത്രത്തിൻറെ രണ്ടാം പകുതി പ്രേക്ഷകനെ ചെറുതായെങ്കിലും നിരാശപെടുത്തിയിരുന്നുവെന്നാണ് പ്രതികരണങ്ങൾ. ആദ്യ പകുതിയിലെ വിക്രമിന്റെ ഗെറ്റപ്പ് ചേഞ്ചും പ്ലാനിങ്ങും ഒന്നുമല്ല രണ്ടാം പകുതിയിൽ. കഥയിൽ കൂടുതൽ ബിൽഡ് ചെയ്ത് ഇമോഷൻസ് വെച്ച് കളിക്കുകയും ചെയ്ത സംവിധായകന്റെ ചിന്ത തെറ്റിയോ എന്ന സംശയം നിലനിൽക്കുന്നു. പറഞ്ഞ് വന്ന കഥയിൽ നിന്നെല്ലാം മാറി ഫ്ലാഷ്ബാക്ക് കഥയിലേക്ക് കാര്യം മാറ്റുമ്പോൾ സ്ക്രീൻ പ്ലേയിലെ ഇഴച്ചിൽ അനുഭവപ്പെടും. ആദ്യ പകുതിയിൽ എത്ര ഗംഭീരമായി തിരക്കഥ പ്രേക്ഷകർക്ക് പറഞ്ഞ് മനസ്സിലാക്കിയോ അതിൽ നിന്ന് വ്യത്യസ്തമായി ഒരു കൺഫ്യൂഷൻ പ്രേക്ഷകർക്ക് രണ്ടാം പകുതിയിൽ അനുഭവപ്പെട്ടിരുന്നു.
ALSO READ : Sreenath Bhasi : അവതാരികയെ ഭീഷണിപ്പെടുത്തി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിച്ചത്. കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ് നായിക. കൂടാതെ ക്രിക്കറ്റ് താരം ഇര്ഫാന് പഠാനും മലയാളി താരങ്ങളായ റോഷന് മാത്യുവും മിയ ജോർജും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇര്ഫാന് പഠാൻ വില്ലന്റെ വേഷത്തിലാണ് എത്തുന്നത്. കെ എസ് രവികുമാർ, മുഹമ്മദ് അലി ബെയ്ഗ്, പത്മപ്രിയ, കനിഹ, ജോൺ വിജയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലായിരുന്നു ചിത്രം പ്രധാനമായും ചിത്രീകരിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.