Etharkkum Thunindhavan : സൂര്യ - പാണ്ടിരാജ് ഒന്നിക്കുന്ന എതര്‍ക്കും തുനിന്തവന്റെ ത്രില്ലടിപ്പിക്കുന്ന ടീസർ പുറത്ത് വിട്ടു ; ചിത്രം മാർച്ച് 10 ന് എത്തും

സൺ പിക്ക്‌ചേഴ്‌സ് പുറത്തവിടുന്ന വിവരം അനുസരിച്ച് ചിത്രത്തിൻറെ ടീസർ ഒരേസമയം ഒരു മില്ലിയണിലധികം ആളുകളാണ് കാണുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 18, 2022, 08:37 PM IST
  • ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ പാണ്ടിരാജാണ്.
  • ചിത്രത്തിൻറെ ടീസർ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് കഴിഞ്ഞു.
  • സൺ പിക്ക്‌ചേഴ്‌സ് പുറത്തവിടുന്ന വിവരം അനുസരിച്ച് ചിത്രത്തിൻറെ ടീസർ ഒരേസമയം ഒരു മില്ലിയണിലധികം ആളുകളാണ് കാണുന്നത്.
  • ചിത്രം മാർച്ച് 10 നാണ് തീയേറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എതര്‍ക്കും തുനിന്തവൻ.
Etharkkum Thunindhavan : സൂര്യ - പാണ്ടിരാജ് ഒന്നിക്കുന്ന എതര്‍ക്കും തുനിന്തവന്റെ ത്രില്ലടിപ്പിക്കുന്ന ടീസർ പുറത്ത് വിട്ടു ; ചിത്രം മാർച്ച് 10 ന് എത്തും

Chennai : സൂര്യയും പാണ്ടിരാജും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം എതര്‍ക്കും തുനിന്തവന്റെ ടീസർ റിലീസ് ചെയ്തു. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ പാണ്ടിരാജാണ്. ചിത്രത്തിൻറെ ടീസർ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് കഴിഞ്ഞു. സൺ പിക്ക്‌ചേഴ്‌സ് പുറത്തവിടുന്ന വിവരം അനുസരിച്ച് ചിത്രത്തിൻറെ ടീസർ ഒരേസമയം ഒരു മില്ലിയണിലധികം ആളുകളാണ് കാണുന്നത്. 

ചിത്രം മാർച്ച് 10 നാണ് തീയേറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എതര്‍ക്കും തുനിന്തവൻ. സൺ പിക്ചേഴ്‍സിന്റെ ബാനറിൽ കലാനിധി മാരനാണ് എതര്‍ക്കും തുനിന്തവൻ നിർമ്മിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയങ്ക അരുൾ മോഹനാണ്. ചിത്രം ആകെ 5 ഭാഷകളിലാണ് എത്തുന്നത്. തമിഴ് കൂടാതെ കന്നഡ, തെലുങ്ക് , മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ALSO READ: Viral Sebi : വിധു വിന്‍സന്റിന്റെ "വൈറല്‍ സെബി" ഉടനെത്തുന്നു; ട്രെയ്‌ലർ പുറത്ത് വിട്ടു

സൂര്യയുടെ നാല്പതാമത്തെ ചിത്രമെന്ന പ്രത്യകതയും എതര്‍ക്കും തുനിന്തവനുണ്ട്. ചിത്രത്തിൽ സൂര്യയെയും  പ്രിയങ്ക അരുൾ മോഹനനെയും കൂടാതെ വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡി ഇമ്മനാണ്. ചിത്രത്തിലെ ഒരു ഗാനം എഴുതിയിരിക്കുന്നത് നടൻ ശിവ കാർത്തികേയനാണ്.

ALSO READ: Ayisha First Look : ആയിഷയുടെ ഫസ്റ്റ് ലുക്കെത്തി; നൃത്ത ചുവടുമായി വിസ്മയിപ്പിച്ച് മഞ്ജു വാര്യർ

ചിത്രത്തിൻറെ ഛായാഗ്രാഹണം.നിർവഹിക്കുന്നത് ആർ രത്നവേലുവാണ്. കൂടാതെ ചിത്ര സംയോഗാനം ചെയ്യുന്നത് റൂബാനാണ്. ചിത്രത്തിൻറെ ടീസർ സൂചിപ്പിക്കുന്നത് അനുസരിച്ച് സൂര്യയുടെ ചിത്രത്തിൽ നിന്ന് ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും ചേർത്ത ഒരു മാസ് എന്റെർറ്റൈനെർ ചിത്രമായിരിക്കും എതര്‍ക്കും തുനിന്തവൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News