Paappan: മാർച്ച് 5 ന് 'പാപ്പൻ' ഷൂട്ടിംഗ് ആരംഭിക്കും; പ്രഖ്യാപനവുമായി Suresh Gopi

 ചിത്രത്തിന്റെ ലൊക്കേഷൻ പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ്.    

Written by - Ajitha Kumari | Last Updated : Mar 2, 2021, 08:31 PM IST
  • പാപ്പൻ മാർച്ച് 5 മുതൽ ഷൂട്ടിങ് ആരംഭിക്കും.
  • ചിത്രത്തിന്റെ ലൊക്കേഷൻ പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ്.
  • സുരേഷ് ഗോപിയുടെ 252 മത്തെ ചിത്രമാണ്.
Paappan: മാർച്ച് 5 ന് 'പാപ്പൻ' ഷൂട്ടിംഗ് ആരംഭിക്കും; പ്രഖ്യാപനവുമായി Suresh Gopi

സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ പാപ്പൻ മാർച്ച് 5 മുതൽ ഷൂട്ടിങ് ആരംഭിക്കും.  ചിത്രത്തിന്റെ ലൊക്കേഷൻ പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ്.  

സുരേഷ് ഗോപിയുടെ (Suresh Gopi) 252 മത്തെ ചിത്രമാണ്.  സണ്ണി വെയ്ൻ, നീത പിള്ള, നൈല ഉഷ, നീത് പിള്ള, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ . വിജയരാഘവൻ, ഷമ്മി തിലകൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  നീണ്ട നാളുകൾക്ക് ശേഷമാണ് പൊലീസ് കഥയുമായി ജോഷി എത്തുന്നത് അതുപോലെ തന്നെ സുരേഷ് ഗോപിയുടെ പൊലീസ് വേഷവും ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്.   

Also Read: എന്തുകൊണ്ട് Priyamani മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നു? 

മാത്യുപാപ്പൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് സുരേഷ് ഗോപി (Suresh Gopi) എത്തുന്നത്.  ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്നുപറയുന്നത് സുരേഷ് ഗോപിയുടെ മകനും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നുവെന്നതാണ്.  ഗോകുൽ സുരേഷ് ചിത്രത്തിൽ നല്ലൊരു വേഷത്തിൽ എത്തുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News