Super Sharanya Telegram : ഒടിടിയിൽ എത്തുന്നതിന് മുമ്പ് സൂപ്പർ ശരണ്യയുടെ വ്യാജപതിപ്പ് ടെലിഗ്രാമിൽ

Super Sharanya Telegram ചിത്രത്തിന്റെ തിയറ്റർ പ്രന്റാണ് ഇപ്പോൾ ടെലിഗ്രാമിൽ പ്രചരിക്കുന്നത്. 

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Feb 23, 2022, 06:40 PM IST
  • മാർച്ച് ആദ്യ വാരത്തോട് ഒടിടിയിലെത്താൻ ഇരിക്കുന്ന ചിത്രത്തിന്റെ വ്യജപതിപ്പാണ് ടെലിഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.
  • ചിത്രത്തിന്റെ തിയറ്റർ പ്രന്റാണ് ഇപ്പോൾ ടെലിഗ്രാമിൽ പ്രചരിക്കുന്നത്.
Super Sharanya Telegram : ഒടിടിയിൽ എത്തുന്നതിന് മുമ്പ് സൂപ്പർ ശരണ്യയുടെ വ്യാജപതിപ്പ് ടെലിഗ്രാമിൽ

കൊച്ചി : ഒടിടി റിലീസിന് ഒരുങ്ങുന്ന സൂപ്പർ ശരണ്യയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ. മാർച്ച് ആദ്യ വാരത്തോട് ഒടിടിയിലെത്താൻ ഇരിക്കുന്ന ചിത്രത്തിന്റെ വ്യജപതിപ്പാണ് ടെലിഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിയറ്റർ പ്രിന്റാണ് ഇപ്പോൾ ടെലിഗ്രാമിൽ പ്രചരിക്കുന്നത്. 

ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ സീ എന്റർടേയ്ൻമെന്റ്സ് ലിമിറ്റഡ് സ്വന്തമാക്കി. ഒടിടി പ്ലാറ്റ്ഫോമീാ സീ5ലും സീ കേരളം ടെലിവിഷൻ ചാനലിലുമായിട്ട് ചിത്രം പ്രദർശിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 

ALSO READ : Super Sharanya OTT Release : സൂപ്പർ ശരണ്യ ഒടിടിയിലേക്കെത്തുന്നു; ഡിജിറ്റൽ റൈറ്റ് ZEE5ന്

മാർച്ച് ആദ്യ വാരത്തോടെ ടിവിയിലും ഒടിടിയിലും ചിത്രമെത്തിക്കാനാണ് അണിയറ പ്രവർത്തകർ തയ്യാറെടുക്കുന്നത്. സൂപ്പർ ശരണ്യയ്ക്ക് പുറമെ അസിഫ് അലി ചിത്രം കുഞ്ഞെൽദോയുടെ ഒടിടി അവകാശം സീ സ്വന്തമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

അനശ്വര രാജൻ ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മമിത ബൈജു, നെസ്ലിൻ, വിനീത് വിശ്വമെന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അന്റണി വർഗീസ് പെപ്പെ അതിഥി താരമായി സിനിമയിലെത്തുന്നുണ്ട്.

ALSO READ : Malayalam Ott: ഈ ആഴ്ച ഒടിടിയില്‍ എത്തും, കാത്തിരുന്ന ആ ചിത്രങ്ങള്‍

സ്റ്റക്ക് കൗസിന്റെ ബാനറിൽ ഗിരീഷ് എംഡിയും ഷെബിൻ ബെക്കറും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഗിരീഷ് എംഡി തന്നെ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കിയ ചിത്രമാണ് സൂപ്പർ ശരണ്യ.

2022 ജനുവരി 7ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. എന്നാൽ കോവിഡ് മൂന്നാം തരംഗം ചിത്രം കൂടുതൽ പേരിലേക്കെത്തുന്നതിന് ബാധിച്ചിരുന്നു. 

ALSO READ : Jan.E. Man OTT Release : തിയറ്ററുകളിൽ ചിരി പടർത്തിയ ജാൻ.എ.മൻ ഇനി ഒടിടിയിൽ; റിലീസ് തിയതി പ്രഖ്യാപിച്ചു

സുജിത്ത് പുരുഷനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ. ആകാശ് വർഗീസാണ് എഡിറ്റിങ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News