Sunny Leone: സൈക്കിളിംഗ് തന്നെയാണ് ആരോഗ്യത്തിന് നല്ലത്..!! ഇന്ധനവില വര്‍ധനവില്‍ സണ്ണി ലിയോണി

രാജ്യത്തെ ഇന്ധന വില്‍ വര്‍ദ്ധനവിനെതിരെ ഏറെ പോസിറ്റീവായി പ്രതികരിച്ച് ബോളിവുഡ് താരം സണ്ണി ലിയോണി (Sunny Leone).  

Written by - Zee Malayalam News Desk | Last Updated : Jul 8, 2021, 12:40 PM IST
  • "അവസാനം നൂറ് കടന്ന സാഹചര്യത്തില്‍ "സൈക്കിളിംഗ്" തന്നെയാണ് ആരോഗ്യത്തിന് നല്ലത്...!! #Cycling പുതിയ #GLAM" സണ്ണി കുറിച്ചു.
  • പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെ സണ്ണി ലിയോണി നടത്തിയ പ്രതികരണം ആരാധകര്‍ക്ക് ഏറെ പ്രിയമായി.
Sunny Leone: സൈക്കിളിംഗ് തന്നെയാണ് ആരോഗ്യത്തിന് നല്ലത്..!!  ഇന്ധനവില വര്‍ധനവില്‍ സണ്ണി ലിയോണി

Mumbai: രാജ്യത്തെ ഇന്ധന വില്‍ വര്‍ദ്ധനവിനെതിരെ ഏറെ പോസിറ്റീവായി പ്രതികരിച്ച് ബോളിവുഡ് താരം സണ്ണി ലിയോണി (Sunny Leone).  

"അവസാനം നൂറ് കടന്ന സാഹചര്യത്തില്‍  "സൈക്കിളിംഗ്" തന്നെയാണ് ആരോഗ്യത്തിന് നല്ലത്...!!    #Cycling പുതിയ  #GLAM" സണ്ണി  കുറിച്ചു.  പെട്രോള്‍ വില  വര്‍ദ്ധനയ്ക്കെതിരെ സണ്ണി ലിയോണി  (Sunny Leone) നടത്തിയ  പ്രതികരണം  ആരാധകര്‍ക്ക് ഏറെ പ്രിയമായി. 

സൈക്കിളിംഗിന് ഇറങ്ങിത്തിരിച്ച സണ്ണി ഏറെ  ഗ്ലാമറസ്  ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.  ചുവന്ന ഷോര്‍ട്ട് ഡ്രെസും  അതിനു മാച്ച് ചെയ്യുന്ന foot wear-റുമാണ്   സണ്ണി  ധരിച്ചിരിയ്ക്കുന്നത്.  സണ്ണിയുടെ  ട്വീറ്റ് ഏറെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുത്തത്.   

അതേസമയം, കഴിഞ്ഞ കുറെ ദിവസങ്ങളായി രാജ്യത്ത് ഇന്ധനവില (Fuel Price)  ദിനംപ്രതി  വര്‍ദ്ധിക്കുകയാണ്.  രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില (Petrol Rate)  100 കടന്നിരിക്കുകയാണ്.   രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന്  (Diesel Rate) 10 പൈസയുമാണ് ഇന്ന് കൂട്ടിയിരിയ്ക്കുന്നത്.

അതേസമയം, ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.  കഴിഞ്ഞ  ദിവസം UDF ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

Also Read:  Petrol Price Today : വീണ്ടും ഉയർന്ന് രാജ്യത്തെ ഇന്ധന വില; നട്ടം തിരിഞ്ഞ് ജനങ്ങൾ

ഇന്ധനവില വര്‍ദ്ധവിനെതിരെ ഇന്ന്  കര്‍ഷക സംഘടനകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.  വിവിധ തൊഴിലാളി സംഘടനകളും  സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന സാഹചര്യത്തില്‍ കൂനിന്‍മേല്‍ കുരു പോലെയാണ് അടിക്കടി  വര്‍ദ്ധിക്കുന്ന ഇന്ധനവിലയും  അതേതുടര്‍ന്നുള്ള വിലക്കയറ്റവും...... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News