Pongala movie: രണ്ട് ​ഗ്രൂപ്പുകളുടെ കിടമത്സരവുമായി 'പൊങ്കാല'; നായകൻ ശ്രീനാഥ് ഭാസി

Sreenath Bhasi latest movie Pongala: രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ, മുനമ്പം തീരപ്രദേശങ്ങളിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് പൊങ്കാല. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2024, 11:29 AM IST
  • പൊങ്കാല എന്ന ചിത്രം എ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
  • ബാബുരാജ്, അപ്പാനി ശരത്, ഷമ്മി തിലകൻ, ഇന്ദ്രൻസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
  • വൈപ്പിൻ, മുനമ്പം തീരപ്രദേശങ്ങളിൽ നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.
Pongala movie: രണ്ട് ​ഗ്രൂപ്പുകളുടെ കിടമത്സരവുമായി 'പൊങ്കാല'; നായകൻ ശ്രീനാഥ് ഭാസി

വൈപ്പിൻ ഹാർബറിൻ്റെ പശ്ചാത്തലത്തിൽ രണ്ട് ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ പറയുന്ന പൊങ്കാല എന്ന ചിത്രം എ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ, മുനമ്പം തീരപ്രദേശങ്ങളിൽ നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. 

ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റർടൈൻമെൻ്റ് ആൻ്റ് ദിയാക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ പിള്ള, ഡോണ തോമസ്, അലക്സ് പോൾ, ജിയോ ഷീബാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ആക്ഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബാബുരാജ്, ബിബിൻ ജോർജ്, അപ്പാനി ശരത്, സൂര്യാ കൃഷ്ണാ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, യാമി സോന, ദുർഗാ കൃഷ്ണ, മാർട്ടിൻ മുരുകൻ, പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ: റിലീസിനൊരുങ്ങി 'രായൻ'; ധനുഷ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി

ഗാനങ്ങൾ - വയലാർ ശരത്ചന്ദ്ര വർമ്മ - സന്തോഷ് വർമ്മ, സംഗീതം - അലക്സ് പോൾ, ഛായാഗ്രഹണം - തരുൺ ഭാസ്ക്കർ, എഡിറ്റിംഗ്- സൂരജ് അയ്യപ്പൻ, കലാസംവിധാനം - ബാവാ, മേക്കപ്പ് - അഖിൽ. ടി. രാജ്, കോസ്റ്റ്യും - ഡിസൈൻ - സൂര്യാ ശേഖർ, നിർമ്മാണ നിർവഹണം - വിനോദ് പറവൂർ. ആഗസ്റ്റ് പതിനേഴിന് (ചിങ്ങം ഒന്ന്) വൈപ്പിൻ, മുനമ്പം, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. പിആർഒ - വാഴൂർ ജോസ്.

ക്രിസ്റ്റോ ടോമിയുടെ 'ഉള്ളൊഴുക്ക്'; പ്രശംസിച്ച് താരങ്ങള്‍

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉര്‍വശി - പാര്‍വതി ചിത്രം ഉള്ളൊഴുക്കിനെ പ്രശംസിച്ച് താരങ്ങള്‍. ടോവിനോ തോമസ്‌, മഞ്ജു വാര്യര്‍, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ഉള്ളൊഴുക്ക് കണ്ട് ഇന്‍സ്റ്റാഗ്രാമിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. "ഏറ്റവും പ്രിയപ്പെട്ട രണ്ടുപേരെ സ്ക്രീനില്‍ കണ്ടതില്‍ ഏറെ സന്തോഷം, വികാരങ്ങളുടെ ഈ 'ഉള്ളൊഴുക്ക്' ഏറെ നാള്‍ മനസ്സില്‍ നില്‍ക്കും" എന്ന് മഞ്ജു വാര്യര്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ രേഖപ്പെടുത്തി. 

"വളരെ ഇന്റന്‍സും ഗ്രിപ്പിങ്ങും ആണ് ഉള്ളൊഴുക്ക്" എന്നു പറഞ്ഞ ബേസില്‍ പാര്‍വതി, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, തുടങ്ങിയവരെയും, പ്രത്യേകിച്ച് ഉര്‍വശിയെയും പ്രശംസിക്കാന്‍ മറന്നില്ല. സംവിധായകനും ടീമിനും അഭിനന്ദനങ്ങളും അദ്ദേഹം അര്‍പ്പിച്ചു. "ഉഗ്രന്‍ സിനിമ, അതിഗംഭീര രചനയും മേക്കിങ്ങും പ്രകടനങ്ങളും" എന്നാണ് ടോവിനോ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ രേഖപ്പെടുത്തിയത്. നേരത്തേ ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രി ആര്‍ ബിന്ദു അടക്കം സമൂഹത്തിലെ പല പ്രമുഖരും ഉള്ളൊഴുക്കിനെ അഭിനന്ദിച്ച് മുന്നോട്ടുവന്നിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായത്തോടെ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ് ഉള്ളൊഴുക്ക്.

അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന  ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്. 

ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News