Jawan Movie: ജവാൻ സിനിമയുടെ ക്ലിപ്പുകൾ ട്വിറ്ററിൽ ചോർന്നു; മുംബൈ പോലീസ് കേസെടുത്തു

Shah Rukh Khan: 'ജവാൻ' സിനിമയുടെ ക്ലിപ്പുകൾ ട്വിറ്ററിൽ ഷെയർ ചെയ്യുകയും പകർപ്പവകാശം ലംഘിച്ച് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഓഗസ്റ്റ് പത്തിന് മുംബൈ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Aug 12, 2023, 06:12 PM IST
  • ചിത്രീകരണ വേളയിൽ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ് ഷൂട്ടിങ് ലൊക്കേഷനിൽ മൊബൈൽ ഫോണുകളും റെക്കോർഡിംഗ് ഉപകരണങ്ങളും നിരോധിച്ചിരുന്നു
  • എന്നിട്ടും അനുമതിയില്ലാതെ ഒരു വ്യക്തി ചിത്രത്തിൽ നിന്നുള്ള ക്ലിപ്പുകൾ പ്രചരിപ്പിച്ചതായും കമ്പനിയെ ദുർബലപ്പെടുത്താനും സിനിമയുടെ മൂല്യം കുറയ്ക്കാനും ശ്രമിച്ചതായും പരാതിയിൽ പറയുന്നു
Jawan Movie: ജവാൻ സിനിമയുടെ ക്ലിപ്പുകൾ ട്വിറ്ററിൽ ചോർന്നു; മുംബൈ പോലീസ് കേസെടുത്തു

മുംബൈ: ഷാരൂഖ് ഖാന്റെ 'ജവാൻ' എന്ന ചിത്രത്തിലെ ക്ലിപ്പുകൾ പ്രചരിച്ച സംഭവത്തിൽ പരാതി നൽകി റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ്. ഓഗസ്റ്റ് പത്തിന് മുംബൈ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 'ജവാൻ' സിനിമയുടെ ക്ലിപ്പുകൾ ട്വിറ്ററിൽ ഷെയർ ചെയ്യുകയും പകർപ്പവകാശം ലംഘിച്ച് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

ചിത്രീകരണ വേളയിൽ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ് ഷൂട്ടിങ് ലൊക്കേഷനിൽ മൊബൈൽ ഫോണുകളും റെക്കോർഡിംഗ് ഉപകരണങ്ങളും നിരോധിച്ചിരുന്നു. എന്നിട്ടും അനുമതിയില്ലാതെ ഒരു വ്യക്തി ചിത്രത്തിൽ നിന്നുള്ള ക്ലിപ്പുകൾ പ്രചരിപ്പിച്ചതായും കമ്പനിയെ ദുർബലപ്പെടുത്താനും സിനിമയുടെ മൂല്യം കുറയ്ക്കാനും ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ് അഞ്ച് ട്വിറ്റർ ഹാൻഡിലുകളെ തിരിച്ചറിഞ്ഞു, അവയിലൂടെയാണ് സിനിമാ ക്ലിപ്പുകൾ പങ്കിട്ടത്. ഈ ഹാൻഡിലുകൾക്ക് നിയമപരമായി നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അവയിൽ ഒരാൾ മാത്രമാണ് നോട്ടീസ് സ്വീകരിച്ചത്. തുടർന്ന് റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ് ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.

ALSO READ: Jailer: ആളിക്കത്തി 'ജയിലര്‍'; ബോക്‌സ് ഓഫീസില്‍ വമ്പന്‍ കുതിപ്പ്, കണക്കുകള്‍ ഇങ്ങനെ

പോസ്റ്റ് ചെയ്ത ക്ലിപ്പുകൾ നീക്കം ചെയ്യാൻ ട്വിറ്റർ ഹാൻഡിലിനോട് കോടതി ഉത്തരവിട്ടു. തമിഴ് സംവിധായകൻ അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'ജവാൻ' പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുക്കുന്നത്. അറ്റ്ലിയുടെ ആദ്യ ഹിന്ദി ചിത്രമാണിത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയുമാണ് ചിത്രം നിർമിച്ചത്.

ചിത്രത്തിൽ നയൻതാര, വിജയ് സേതുപതി, ദീപിക പദുകോൺ, പ്രിയാമണി, സന്യ മൽഹോത്ര എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഐപിസി ആക്ട് സെക്ഷൻ 379 (മോഷണം), ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് 43 (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് സാന്താക്രൂസ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News