Saturday Night Movie : സർപ്രൈസ് ആയോ? നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ് ട്രെയിലർ

Nivin Pauly's Saturday Night Malayalam Movie : ചരിത്രസിനിമയായ 'കായംകുളം കൊച്ചുണ്ണി'ക്ക്‌ ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്ന ഈ ചിത്രമാണിത്. 

Written by - Jenish Thomas | Last Updated : Sep 5, 2022, 09:24 PM IST
  • അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത്‌ നിർമ്മിക്കുന്ന ചിത്രം റോഷൻ ആൻഡ്രൂസാണ്‌ സംവിധാനം ചെയ്യുന്നത്‌.
  • ചരിത്രസിനിമയായ 'കായംകുളം കൊച്ചുണ്ണി'ക്ക്‌ ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്ന ഈ ചിത്രമാണിത്.
  • പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും 'സാറ്റർഡേ നൈറ്റ്‌'
Saturday Night Movie : സർപ്രൈസ് ആയോ? നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ് ട്രെയിലർ

കൊച്ചി: മലയാളികളുടെ ജനപ്രിയ കൂട്ടുകെട്ട്‌ നിവിൻ പോളി, അജു വർഗ്ഗീസ്‌ എന്നിവർക്കൊപ്പം സിജു വിൽസനും, സൈജു കുറുപ്പും ഒന്നിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രം 'സാറ്റർഡേ നൈറ്റ്'ന്റെ ട്രെയിലർ പുറത്ത് വിട്ടു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത്‌ നിർമ്മിക്കുന്ന ചിത്രം റോഷൻ ആൻഡ്രൂസാണ്‌ സംവിധാനം ചെയ്യുന്നത്‌. ചരിത്രസിനിമയായ 'കായംകുളം കൊച്ചുണ്ണി'ക്ക്‌ ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്ന ഈ ചിത്രമാണിത്. 

പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും 'സാറ്റർഡേ നൈറ്റ്‌' എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും സൂചന ലഭിക്കുന്നത്. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അജു വർഗീസ്, സിജു വിൽസൺ, എന്നിവർക്ക് പുറമെ ചിത്രത്തിൽ ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, അന്തരിച്ച നടൻ പ്രതാപ്‌ പോത്തൻ, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ALSO READ : അമല പോൾ വീണ്ടും മലയാളത്തിൽ; ദ് ടീച്ചർ ഫസ്റ്റ് ലുക്ക് പോസ്റ്റർ

നവീൻ ഭാസ്കറാണ് 'സാറ്റർഡേ നൈറ്റിന്റെ' തിരക്കഥ ഒരുക്കുന്നത്. ആ​ഗസ്റ്റ് 17-ന് പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.തിരക്കഥ: നവീൻ ഭാസ്കർ, ഛായാഗ്രഹണം: അസ്‌ലം പുരയിൽ, ചിത്രസംയോജനം: ടി ശിവനടേശ്വരൻ, സംഗീതം:  ജേക്ക്സ്‌ ബിജോയ്, ‌പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി.

മേക്കപ്പ്‌: സജി കൊരട്ടി,‌ കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, കളറിസ്റ്റ്‌: ആശിർവാദ്‌, ഡി ഐ: പ്രൈം ഫോക്കസ്‌ മുംബൈ, സൗണ്ട്‌ ഡിസൈൻ: രംഗനാഥ്‌ രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ, ആക്ഷൻ ഡിറക്ടേഴ്സ്‌: അലൻ അമിൻ, മാഫിയാ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, സ്റ്റിൽസ്‌: സലിഷ്‌ പെരിങ്ങോട്ടുകര, പൊമോ സ്റ്റിൽസ്‌: ഷഹീൻ താഹ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌: കാറ്റലിസ്റ്റ്‌, ഡിസൈൻസ്‌: ആനന്ദ്‌ രാജേന്ദ്രൻ,‌ പി.ആർ.ഓ: ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News