Heermandi : റാണിമാരായിരുന്ന ദേവദാസികളുടെ കഥ; സഞ്ജയ് ലീല ഭൻസാലിയുടെ ഹീരമന്ദി നെറ്റ്ഫ്ലിക്സിൽ ഉടനെത്തും

Heermandi Netflix Web Series : ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഇന്നത്തെ പാകിസ്ഥാനിലെ ലാഹോറിൽ ജീവിച്ചിരുന്ന ഒരു കൂട്ടം ദേവദാസിമാരുടെ കഥയാണ് ഹീരാമന്ദിയിൽ പറയുന്നത്

Written by - Ajay Sudha Biju | Edited by - Jenish Thomas | Last Updated : Feb 20, 2023, 06:27 PM IST
  • നായികമാർ എല്ലാം തന്നെ ഗോൾഡൻ കളർ വസ്ത്രവും മനോഹരമായ ആഭരണങ്ങളും ധരിച്ച് ക്യാമറിലേക്ക് നോക്കി ചിരിക്കുന്നതാണ് ഹീരാമന്ദിയുടെ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
  • ഏതാനും സെക്കന്‍റുകൾ മാത്രമേ ദൈർഘ്യമുള്ളൂ എങ്കിലും വളരെയധികം ആകർഷകമായിരുന്നു അനൗൺസ്മെന്‍റ് വീഡിയോ.
  • ബോളിവുഡിലെ വ്യത്യസ്ത തലമുറകളിലെ നായികമാർ അവരുടെ ഏറ്റവും മനോഹരമായ ലുക്കിലായിരുന്നു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
  • ദേവദാസികള്‍ റാണികളായിരുന്ന കാലത്തിലേക്ക് സഞ്ജയ് ലീല ഭൻസാലി നിങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന ടാഗ് ലൈനോടെയാണ് ഹീരാമന്ദിയുടെ അനൗൺസ്മെന്‍റ് വീഡിയോ
Heermandi : റാണിമാരായിരുന്ന ദേവദാസികളുടെ കഥ; സഞ്ജയ് ലീല ഭൻസാലിയുടെ ഹീരമന്ദി നെറ്റ്ഫ്ലിക്സിൽ ഉടനെത്തും

സഞ്ജയ് ലീല ഭൻസാലിയുടെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സ് വഴി സ്ട്രീം ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ സീരീസാണ് ഹീരാമന്ദി. സോനാക്ഷി സിൻഹ, അതിഥി റാവോ ഹൈദാരി, മനീഷാ കൊയിരാള, ശർമിൻ സേഗൾ, സൻജീദ ഷെയിഖ്, റിച്ചാ ഛദ്ദ എന്നിവരാണ് ഈ സീരീസിൽ നായികമാരായി എത്തുന്നത്. ശനിയാഴ്ച്ച ഹീരാമന്ദിയുടെ ചെറിയൊരു ഗ്ലിമ്പ്സ് വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി റിലീസ് ചെയ്തിരുന്നു. നായികമാർ എല്ലാം തന്നെ ഗോൾഡൻ കളർ വസ്ത്രവും മനോഹരമായ ആഭരണങ്ങളും ധരിച്ച് ക്യാമറിലേക്ക് നോക്കി ചിരിക്കുന്നതാണ് ഹീരാമന്ദിയുടെ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഏതാനും സെക്കന്‍റുകൾ മാത്രമേ ദൈർഘ്യമുള്ളൂ എങ്കിലും വളരെയധികം ആകർഷകമായിരുന്നു അനൗൺസ്മെന്‍റ് വീഡിയോ. 

ബോളിവുഡിലെ വ്യത്യസ്ത തലമുറകളിലെ നായികമാർ അവരുടെ ഏറ്റവും മനോഹരമായ ലുക്കിലായിരുന്നു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ദേവദാസികള്‍ റാണികളായിരുന്ന കാലത്തിലേക്ക് സഞ്ജയ് ലീല ഭൻസാലി നിങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന ടാഗ് ലൈനോടെയാണ് ഹീരാമന്ദിയുടെ അനൗൺസ്മെന്‍റ് വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയിൽ ലൈംഗികത്തൊഴിലിനെ സുപ്രീം കോടതി ഒരു തൊഴിലായി അംഗീകരിച്ചുവെങ്കിലും അത്തരം ജോലി ചെയ്ത് ഉപജീവനം നടത്തുന്നവരെക്കുറിച്ചുള്ള സമൂഹത്തിന്‍റെ കാഴ്ച്ചപ്പാട് ഇന്നും മാറിയിട്ടില്ല. പലരും അവരെ ഇന്നും അവഗണിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്നു. അവിടെയാണ് സഞ്ജയ് ലീല ഭൻസാലി വ്യത്യസ്തത പുലർത്തുന്നത്. 

ALSO READ : Tatsama Tadbhava: തത്സമ തദ്ഭവ, നടി മേഘ്‌ന രാജ് സിനിമാ ലോകത്തേയ്ക്ക് മടങ്ങിയെത്തുന്നു

ഭൻസാലിയുടെ ഗംഗുഭായി എന്ന ചിത്രത്തിൽ ലൈംഗികത്തൊഴിലാളിയായ ഗംഗുഭായിയുടെ ജീവിതം പച്ചയായി വരച്ച് കാട്ടുന്നുണ്ട്. അവർ ലൈംഗികത്തൊഴിലാളികൾക്കിടയിലെ ഒരു നേതാവായി ഉയർ‌ന്ന് വന്നതും അവരുടെ ഉന്നമനത്തിന് വേണ്ടി കഷ്ടപ്പെടുന്നതുമെല്ലാം പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിൽ സമൂഹത്തിനോട് ചാട്ടുളി കണക്കെ ചോദിക്കുന്ന ചില ചോദ്യങ്ങളും വിമർശനങ്ങളും ആധുനിക സമൂഹത്തിൽ വളരെയധികം പ്രസക്തമാണ്. ഗംഗുഭായിയുടെ വിജയത്തിന് ശേഷം ഏറെക്കുറെ സമാന ആശയം സംവദിക്കുന്ന ഒരു നെറ്റ്ഫ്ലിക്സ് സീരീസുമായി വന്നിരിക്കുകയാണ് സഞ്ജയ് ലീല ഭൻസാലി. 

എന്നാൽ ഹീരാമന്ദിയുടെ കഥ ഏതാണ്ട് 14 വർഷങ്ങളായി തന്‍റെ മനസ്സിലുണ്ടെന്ന് സഞ്ജയ് ലീല ഭൻസാലി വെളിപ്പെടുത്തി. അദ്ദേഹത്തിന്‍റെ സുഹൃത്തായ മോയിൻ ബൈഗ് എന്ന എഴുത്തുകാരൻ ഭൻസാലിക്ക് നൽകിയ 14 പേജുകളുള്ള ഹീരാമന്ദിയുടെ ചെറു കഥയാണ് അദ്ദേഹം ഒരു സീരീസാക്കി മാറ്റിയത്. ഹീരാമന്ദിയുടെ കഥ കേട്ട ഉടൻ തന്നെ നെറ്റ്ഫ്ലിക്സിന്‍റെ അധികൃതർ വളരെയധികം ആകൃഷ്ടരായെന്നും ഈ കഥ ഒരു മെഗാ സീരീസായി സ്ട്രീം ചെയ്യണമെന്നും അവർ പറഞ്ഞതായി സഞ്ജയ് ലീല ഭൻസാലി വെളിപ്പെടുത്തി. പീരിയോഡിക് ചിത്രങ്ങൾ എടുത്ത് വൻ വിജയങ്ങളാക്കിയിട്ടുള്ള സംവിധായകനാണ് ഭൻസാലി.  ഹീരാമന്ദിയിലും നമ്മൾ ഇതുവരെ സ്ക്രീനിൽ കാണാത്ത വ്യത്യസ്തമായ ഒരു കാലഘട്ടത്തിന്‍റെ ചേരുവകൾ അദ്ദേഹം മനോഹരമായി അവതരിപ്പിക്കും എന്നാണ് ബോളിവുഡ് പ്രേക്ഷകരുടെ പ്രതീക്ഷ. 

സ്വാതന്ത്യ ലബ്ധിക്ക് മുൻപ് ഇന്നത്തെ പാകിസ്ഥാനിലെ ലാഹോറിൽ ജീവിച്ചിരുന്ന ഒരു കൂട്ടം ദേവദാസിമാരുടെ കഥയാണ് ഹീരാമന്ദിയിൽ പറയുന്നത്. ലാഹോറിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലത്തിന്‍റെ പേരാണ് ഹീരാമന്ദി. നൃത്തവും സംഗീതവും എല്ലാമായി ജീവിച്ചിരുന്ന ഇവിടെയുള്ള ദേവദാസിമാരെ എങ്ങനെയാണ് ജനങ്ങൾ റാണിമാർക്ക് സമാനരായി കണ്ടിരുന്നത് എന്നതാകും ഈ സീരീസിൽ പ്രധാനമായും ആകർഷിക്കുന്ന ഘടകം. ഹീരാമന്ദിയിലെ മൂന്ന് തലമുറയിൽപ്പെട്ട ദേവദാസികളുടെ കഥയാണ് സഞ്ജയ് ലീല ഭൻസാലിയുടെ സീരീസിൽ പറയുന്നത്. മുബൈ ഫിലിം സിറ്റിയിലാണ് ഹീരാമന്ദിയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. എന്നാൽ ഇത് എന്നാകും സ്ട്രീം ചെയ്യുക എന്നത് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News