Mumbai: അർജുൻ കപൂറും പരിനീതി ചോപ്രയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സന്ദീപ് ഔർ പിങ്കി ഫാറർ (Sandeep Aur Pinky Faraar) എന്ന ചിത്രം OTT പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ (Amazon Prime) റിലീസ് ചെയ്‌തു. മെയ് 20 നാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌തത്. ഇന്ത്യയിൽ ഉളപ്പടെ 240 ത്തിലധികം രാജ്യങ്ങളിലാണ് ചിത്രം സംപ്രേക്ഷണം ചെയ്യുന്നത്.
അർജുൻ കപൂറാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തുവെന്ന് വിവരം തന്റെ സാമൂഹിക മാധ്യമ (Social Media) അക്കൗണ്ടുകളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് സന്ദീപ് ഔർ പിങ്കി ഫാറർ. ചിത്രത്തിൽ പിൻകേഷ് ദാഹിയാ എന്ന പോലീസ് ഉദ്യോഗസ്ഥനായി ആണ് അർജുൻ കപൂർ എത്തുന്നത്.
ALSO READ: കള, ആർക്കറിയാം, മോഹൻ കുമാർ ഫാൻസ്: ഒരേ സമയം മൂന്ന് ചിത്രങ്ങൾ മൂന്നും പ്രൈമിൽ
ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് ദിബാകർ ബാനർജിയാണ്. ഇന്ത്യയിൽ നിന്ന് രക്ഷപെട്ട് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്ന സന്ദീപ് കൗർ എന്ന കഥാപാത്രമായി ആണ് പരിനീതി ചോപ്ര ചിത്രത്തിൽ എത്തുന്നത്. സന്ദീപ് കൗറിനെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണെയി ആണ് അർജുൻ കപൂർ എത്തുന്നത്.
ഇവർക്ക് പിന്നാലെ ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരുമായി (Police) ജയദീപ് അവതരിപ്പിക്കുന്ന കഥാപാത്രവും ഇവർക്ക് പിന്നാലെയുണ്ട്. അത് മാത്രമല്ല അർജുൻ കപൂറിന് സന്ദീപിനെ കൊല്ലാനുള്ള നിർദേശവും ലഭിക്കുന്നുണ്ട്. ഇപ്പോൾ എല്ലാരേയും ആകാംഷയോടെ കാത്തിരുന്നത് പിങ്കി സന്ദീപിനെ കൊല്ലുമോയെന്ന് അറിയാനാണ്.
അർജുനെയും പരിനീതിയെയും കൂടാതെ ജയ്ദീപ് അഹ്ലാവത്ത്, രഘുബീർ യാദവ്, നീന ഗുപ്‌ത എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2020 മാർച്ച് 20ന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു സന്ദീപ് ഔർ പിങ്കി ഫെറർ. എന്നാൽ കോവിഡ് (Covid) മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy