Deva Movie: റോഷൻ ആൻഡ്രൂസിന്റെ ആദ്യ ബോളിവുഡ് ചിത്രം; 'ദേവ' റിലീസ് അടുത്ത വർഷം

പ്രിയദർശൻ, സിദ്ദിഖ്, ജീത്തു ജോസഫ് തുടങ്ങിയവർക്ക് ശേഷം മോളിവുഡിൽ നിന്നും ബോളിവുഡിൽ എത്തുന്ന സംവിധായകരിൽ ഒരാളായി മാറിയിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. 

Written by - Zee Malayalam News Desk | Last Updated : Jul 19, 2024, 03:14 PM IST
  • ബോബി സഞ്ജയ് കൂട്ടുകെട്ടിൽ ഒരുക്കുന്ന തിരക്കഥയാണ് റോഷൻ ആൻഡ്രൂസ് ബോളിവുഡിൽ ഒരുക്കുന്നത്.
  • നോട്ട്ബുക്ക്, മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആർ യു തുടങ്ങി റോഷൻ ആൻഡ്രൂസിന്‍റെ ഭൂരിഭാഗം സിനിമകളുടെയും തിരക്കഥ ഒരുക്കിയ കൂട്ടുകെട്ടാണ് ബോബി-സഞ്ജയ്.
Deva Movie: റോഷൻ ആൻഡ്രൂസിന്റെ ആദ്യ ബോളിവുഡ് ചിത്രം; 'ദേവ' റിലീസ് അടുത്ത വർഷം

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ദേവ അടുത്ത വർഷം തിയേറ്ററുകളിലെത്തുമെന്ന് റിപ്പോർട്ട്. 2025 ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ വിവരം. ഷാഹിദ് കപൂറാണ് ചിത്രത്തിൽ നായകനാകുന്നത്. തെന്നിന്ത്യൻ നടി പൂജ ഹെ​ഗ്ഡെ ആണ് ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ നായികയായെത്തുന്നത്. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിർമ്മിക്കുന്നത്. ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോ​ഗസ്ഥനായിട്ടാണ് ഷാഹിദ് കപൂർ എത്തുന്നത്. സ്വന്തം അഭിപ്രായം ആരുടെ മുഖത്ത് നോക്കിയും പറയാന്‍ മടിക്കാത്ത നായകനെ കേസ് അന്വേഷണം മുന്നോട്ട് പോകുന്തോറും കാത്തിരിക്കുന്നത് നിറയെ അപ്രതീക്ഷിത സംഭവങ്ങളാണ്.

ബോബി സഞ്ജയ് കൂട്ടുകെട്ടിൽ ഒരുക്കുന്ന തിരക്കഥയാണ് റോഷൻ ആൻഡ്രൂസ് ബോളിവുഡിൽ ഒരുക്കുന്നത്. നോട്ട്ബുക്ക്, മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആർ യു തുടങ്ങി റോഷൻ ആൻഡ്രൂസിന്‍റെ ഭൂരിഭാഗം സിനിമകളുടെയും തിരക്കഥ ഒരുക്കിയ കൂട്ടുകെട്ടാണ് ബോബി-സഞ്ജയ്. ഇരുവരുടെയും തിരക്കഥയ്ക്ക് ബോളിവുഡ് നടനും എഴുത്തുകാരനുമായ ഹുസൈൻ ദലാലുമായാണ് സംഭാഷണ ഒരുക്കുന്നത്. ടു സ്റ്റേറ്റ്സ്, സാഹോ, ബ്രഹ്മാസ്ത്ര തുടങ്ങിയ ചിത്രങ്ങളുടെ സംഭാഷണം എഴുതിയത് ദലാലുയാണ്.

Also Read: Nagendrans Honeymoons: 5 ഭാര്യമാരും നാ​ഗേന്ദ്രനും; 'നാഗേന്ദ്രൻസ് ഹണിമൂൺസ്' സ്ട്രീമിങ് തുടങ്ങി

 

സംവിധാനം ചെയ്ത ആദ്യ സിനിമയിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സംവിധായകൻ, മികച്ച ജനപ്രിയ സിനിമകളുടെ സംവിധായകൻ അങ്ങനെ ചുരുങ്ങിയ നാളുകള്‍ക്കുള്ളിൽ തന്നെ സിനിമാ ലോകത്ത് ശ്രദ്ധ നേടിയ സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. 17 വര്‍ഷത്തോളമായി ഇൻഡസ്ട്രിയിലുള്ള അദ്ദേഹം 'ഉദയനാണ് താരം' മുതൽ 'സാറ്റർഡേ നൈറ്റ്' വരെ ഏറെ വ്യത്യസ്തമായ 12 സിനിമകൾ ഈ കാലയളവിൽ സംവിധാനം ചെയ്തിട്ടുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News