Rorschach Movie Review: മേക്കിങ്ങ് ഗംഭീരം പക്ഷെ കഥ പഴകിയത്; റോഷാക്ക് പ്രദർശനം കഴിയുമ്പോൾ സമ്മിശ്ര അഭിപ്രായം

 റോഷാക്ക് : മമ്മൂട്ടി എന്ന അതുല്യ നടന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് 

Written by - Zee Malayalam News Desk | Last Updated : Oct 7, 2022, 01:29 PM IST
  • രണ്ടാം പകുതി അത്ര ഗംഭീരമായ അനുഭവം പ്രേക്ഷകന് നൽകുന്നില്ല
  • മമ്മൂട്ടി കമ്പനി നിർമ്മിച്ച് തീയേറ്ററിൽ എത്തുന്ന ആദ്യ സിനിമയാണ് റോഷാക്ക്
  • കഥയ്ക്ക് അനുസരിച്ച് ഗംഭീരമായി ലൂക്ക് ആന്റണി തിരശീലയിൽ എത്തുന്നു
Rorschach Movie Review: മേക്കിങ്ങ് ഗംഭീരം പക്ഷെ കഥ പഴകിയത്; റോഷാക്ക് പ്രദർശനം കഴിയുമ്പോൾ സമ്മിശ്ര അഭിപ്രായം

ആദ്യ പകുതി മമ്മൂക്കയുടെ ആക്ടിങ്ങ് മികവ് കൊണ്ടും മികച്ച ത്രില്ലിങ്ങ് അനുഭവം സമ്മാനിക്കുന്നുണ്ടെങ്കിൽ രണ്ടാം പകുതി അത്ര ഗംഭീരമായ അനുഭവം പ്രേക്ഷകന് നൽകുന്നില്ല. കഥയുടെ പ്രെഡിക്ടബിലിറ്റി കൊണ്ടും കണ്ട് പഴകിയ കഥ പശ്ചാത്തലം കൊണ്ടും ഒരു വട്ടം കാണാൻ മാത്രമുള്ള സിനിമയായി റോഷാക്ക് മാറുന്നു. എടുത്ത് പറയേണ്ടത് മമ്മൂട്ടി എന്ന അതുല്യ നടന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ്. കഥയ്ക്ക് അനുസരിച്ച് ഗംഭീരമായി ലൂക്ക് ആന്റണി തിരശീലയിൽ എത്തുന്നു. 

മേക്കിങാണ് എടുത്ത് സൂചിപ്പിക്കേണ്ട മറ്റൊരു സവിശേഷത. സംവിധായകൻ നിസാം ബഷീർ മനോഹരമായി സിനിമ ഒരുക്കിയിട്ടുണ്ടെങ്കിലും ത്രില്ലർ സിനിമകൾക്ക് വേണ്ട ത്രിൽ പ്രേക്ഷകന് ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. അതിനാൽ തന്നെ ആസ്വാദനത്തെ ബാധിക്കാൻ സാധ്യതയും കാണുന്നു. അഭിമുഖങ്ങളിൽ മമ്മൂട്ടി പറഞ്ഞതുപോലെ ഒരു എക്സപ്പീരിമെന്റ്റ് സിനിമ തന്നെയാണ് റോഷാക്ക്. ആ എക്സപ്പീരിമെന്റ് എത്രമാത്രം പ്രേക്ഷകർ സ്വീകരിക്കുമെന്ന് കാണേണ്ട കാഴ്ച തന്നെയാണ്. 

മമ്മൂട്ടി കമ്പനി നിർമ്മിച്ച് തീയേറ്ററിൽ എത്തുന്ന ആദ്യ സിനിമയാണ് റോഷാക്ക്. ഇങ്ങനെ ഒരു എക്സപ്പീരിമെന്റ് ചിത്രത്തിന് പണം മുടക്കാനും തന്റെ സേഫ് സോണിൽ വിട്ട് മലയാള സിനിമയ്ക്ക് പുത്തൻ അനുഭവം സമ്മാനിക്കാൻ തയ്യാറായ മമ്മൂട്ടിക്ക് നൽകണം വലിയ കയ്യടി. കോട്ടയം നസീർ, ജഗദീഷ്, ഗ്രെസ് ആന്റണി, ശറഫുദീൻ തുടങ്ങിയവരുടെ പ്രകടനങ്ങൾ ഗംഭീരമാണ്.  മേക്കിങ്ങിൽ പുതിയൊരു ദൃശ്യ വിസ്മയം ഒരുക്കാൻ സിനിമയ്ക്ക് സാധിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News