ആലിയ ഭട്ടിനെ അമിതാബ് ബച്ചനുമായി താരതമ്യം ചെയ്ത് രൺബീർ കപൂർ; പ്രതികരണം ഹൈവേ എന്ന ചിത്രത്തിലെ അഭിനയത്തെ പുകഴ്ത്തി

ഞായറാഴ്ച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് രൺബീറും ആലിയയും സംവിധായകൻ അയണ്‍ മുഖർജിക്കൊപ്പം ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയിരുന്നു. ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഒരാൾ ആലിയ ഭട്ടിനോടൊപ്പം വർക്ക് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്ക് വയ്ക്കാൻ രൺബീർ കപൂറിനോട് ആവശ്യപ്പെട്ടത്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jul 19, 2022, 05:36 PM IST
  • ചെറിയൊരു പുഞ്ചിരിയാണ് രൺബീറിന്‍റെ കമന്‍റിന് മറുപടിയായി ആലിയ നൽകിയത്.
  • മണിക്കൂരുകൾക്കകം തന്നെ ഇത് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറി.
  • ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ ആദ്യ ഭാഗം സെപ്റ്റംബർ 9 നാണ് തീയറ്ററുകളിലെത്തുന്നത്.
ആലിയ ഭട്ടിനെ അമിതാബ് ബച്ചനുമായി താരതമ്യം ചെയ്ത് രൺബീർ കപൂർ; പ്രതികരണം ഹൈവേ എന്ന ചിത്രത്തിലെ അഭിനയത്തെ പുകഴ്ത്തി

തന്‍റെ ഭാര്യയും ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ സഹ താരവുമായ ആലിയ ഭട്ട് വർഷങ്ങൾക്ക് മുൻപ് തന്നെ തന്‍റെ അഭിനയ മികവ് കൊണ്ട് തന്നെ അമ്പരപ്പെടുത്തിയിട്ടുണ്ടെന്ന് രൺബീർ കപൂർ. ഈ വർഷം സെപ്റ്റംബറിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്ര തീയറ്ററുകളിലെത്തുന്നത്. അടുത്തിടെ ആലിയ ഭട്ട് ബോളീവുഡിൽ എത്തിയിട്ട് പത്ത് വർഷം കഴിഞ്ഞിരുന്നു. ഞായറാഴ്ച്ച രൺബീർ കപൂർ, ആലിയ ഭട്ടിന്‍റെ രണ്ടാമത്തെ ചിത്രമായ ഹൈവേയിലെ അഭിനയത്തിന് താരത്തെ പുകഴ്ത്തിയിരുന്നു. 

ഞായറാഴ്ച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് രൺബീറും ആലിയയും സംവിധായകൻ അയണ്‍ മുഖർജിക്കൊപ്പം ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയിരുന്നു. ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ഒരാൾ ആലിയ ഭട്ടിനോടൊപ്പം വർക്ക് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്ക് വയ്ക്കാൻ രൺബീർ കപൂറിനോട് ആവശ്യപ്പെട്ടത്. ഇതിന് മറുപടി പറയുമ്പോഴായിരുന്നു താരം ആലിയയെ  പുകഴ്ത്തി സംസാരിച്ചത്. 

Read Also: Malayankunju Making Video : "ഇതാണ് 100 % ഡെഡിക്കേഷൻ"; മലയൻകുഞ്ഞിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

രൺബീറിന്‍റെ വാക്കുകളിലേക്ക്, 'അയൺ മുഖർജിക്കൊപ്പമാണ് ഞാൻ ആലിയ ഭട്ടിന്‍റെ ഹൈവേ കാണുന്നത്. ഈ ചിത്രം കണ്ടപ്പോൾ ഞാൻ അയണോട് പറഞ്ഞത് രണ്ടാമത്തെ ചിത്രത്തിൽത്തന്നെ അവർ അമിതാബ് ബച്ചനെപ്പോലെയുള്ള പ്രകടനമാണല്ലൊ കാഴ്ച്ച വച്ചത് എന്നാണ്. എന്നാൽ ഇപ്പോൾ ഞാൻ അപ്രകാരം പ്രതികരിച്ചാൽ ആളുകൾ അത് സീരിയസ് ആയി എടുക്കില്ല. ഭാര്യയെ കയ്യിലെടുക്കാൻ വെറുതെ പറയുന്നതായാകും വിചാരിക്കുന്നത്. എന്നാൽ വിവാഹം കഴിയുന്നതിന് മുൻപ് തന്നെ ഞാൻ ആലിയ ഭട്ട് എന്ന നടിയുടെ ഫാൻ ആയിരുന്നു എന്നുമാണ്' രൺബിർ കപൂർ പറഞ്ഞത്. 

ചെറിയൊരു പുഞ്ചിരിയാണ് രൺബീറിന്‍റെ കമന്‍റിന് മറുപടിയായി ആലിയ നൽകിയത്. ഇരുവരും 2017 മുതലാണ് ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ച് അഭിനയിച്ച് തുടങ്ങിയത്. 4 വർഷത്തോളം നീണ്ട് നിന്ന പ്രണയത്തിന് ശേഷം ഈ വര്‍ഷം ഏപ്രിൽ 14 ന് ഇരുവരും വിവാഹിതരായി. ഇപ്പോൾ ആലിയ രൺബീർ ദമ്പതികൾ തങ്ങളുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബ്രഹ്മാസ്ത്രയിലെ പ്രണയ ഗാനമായ 'കേസരിയ' പുറത്ത് വന്നിരുന്നു. 

Read Also: Kaapa Movie : "മധു, കൊട്ട മധു ആകുന്നതിന് മുമ്പ്"; കാപ്പയിലെ പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

മണിക്കൂരുകൾക്കകം തന്നെ ഇത് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറി. മുൻപ് രൺബീർ കപൂറിന്‍റെ 'യേ ദിൽ ഹേ മുഷ്കിൽ' എന്ന ചിത്രത്തിൽ 'ബ്രേക്കപ്പ് സോങ്ങ്' എന്ന ഗാനത്തിൽ ആലിയ ഭട്ട് അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എങ്കിലും ആ പാട്ടിൽ ഇരുവരും ഒന്നിച്ച് വരുന്ന രംഗങ്ങൾ ഇല്ലായിരുന്നു. മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ ആദ്യ ഭാഗം സെപ്റ്റംബർ 9 നാണ് തീയറ്ററുകളിലെത്തുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News