Queen Elizabeth Movie: മീരാ ജാസ്മിനും നരേനും ഒന്നിക്കുന്ന 'ക്വീൻ എലിസബത്ത്' തിയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ

പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട മീരാ ജാസ്മിൻ നരേൻ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്വീൻ എലിസബത്തിനുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 15, 2023, 11:29 AM IST
  • ചിത്രീകരണം പൂർത്തിയാക്കിയ ഫാമിലി ഡ്രാമ, 'ക്വീൻ എലിസബത്തി'ന്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു.
  • ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേർന്നാണ്‌ ഈ ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്.
  • അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ രചന.
Queen Elizabeth Movie: മീരാ ജാസ്മിനും നരേനും ഒന്നിക്കുന്ന 'ക്വീൻ എലിസബത്ത്' തിയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ  ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ക്വീൻ എലിസബത്ത് പ്രദർശനത്തിനൊരുങ്ങുകയാണ്.. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം ,ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇരുവരുടെയും കോംബോയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

തന്റെ കരിയറിൽ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ജോണറിൽ എം. പത്മകുമാർ ഒരുക്കുന്ന 'ക്വീൻ എലിസബത്തി'ലൂടെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ഉജ്ജ്വലമായ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മീരാ ജാസ്മിൻ.ഒപ്പം നരേൻ,താൻ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന  സൗമ്യനും നിഷ്കളങ്കനുമായ മുപ്പത്തഞ്ചു വയസ്സുകാരനായ അലക്സ് എന്ന കഥാപാത്രമായി മീരാ ജാസ്മിനോടൊപ്പം  സ്‌ക്രീനിലെത്തുമ്പോൾ  കൈയ്യടി നേടുമെന്നുറപ്പാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത  ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ 2018 എന്ന ചിത്രത്തിലെ മൽസ്യബന്ധന തൊഴിലാളിയുടെ റോളിന് കിട്ടി കൊണ്ടിരിക്കുന്ന അംഗീകാരങ്ങൾക്ക് ശേഷം നരേൻ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമാണ് 'ക്വീൻ എലിസബത്തി'ലെ അലക്സ്.

Also Read: MT Vasudevan Nair Birthday: എഴുത്തിൽ വിസ്മയം തീർത്ത ആ 'രണ്ടക്ഷരം'; നവതി നിറവിൽ എം.ടി

ചിത്രീകരണം പൂർത്തിയാക്കിയ ഫാമിലി ഡ്രാമ,  'ക്വീൻ എലിസബത്തി'ന്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേർന്നാണ്‌ ഈ ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ രചന.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

മീരാ ജാസ്മിൻ, നരേൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കർ , ജോണി ആന്റണി,മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,പേളി മാണി,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം : ജിത്തു ദാമോദർ, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിൻ രാജ്, ഗാനരചയിതാക്കൾ:ഷിബു ചക്രവർത്തി,അൻവർ അലി,സന്തോഷ് വർമ്മ,ജോ പോൾ, എഡിറ്റർ : അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ് : ഷിജിൻ P രാജ്,പോസ്റ്റർ ഡിസൈൻ:മനു, പി ആർ ഒ - ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News