Queen Elizabeth Movie : വർഷങ്ങൾക്ക് ശേഷം മീര ജാസ്മിനും നരേനും ഒന്നിക്കുന്നു; ക്വീൻ എലിസബത്ത് സിനിമയുടെ ചിത്രീകരണം പൂർത്തിയായി

Queen Elizabeth Movie Update : ഏറെ നാളുകൾക്ക് ശേഷം മീര ജാസ്മാനും നരേനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്വീൻ എലിസബത്തിനുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 29, 2023, 03:14 PM IST
  • കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രധാന ചിത്രീകരണം
  • ഫാമിലി ഡ്രാമ ഴേണറിലാണ് ചിത്രം ഒരുക്കുന്നത്
Queen Elizabeth Movie : വർഷങ്ങൾക്ക് ശേഷം മീര ജാസ്മിനും നരേനും ഒന്നിക്കുന്നു; ക്വീൻ എലിസബത്ത് സിനിമയുടെ ചിത്രീകരണം പൂർത്തിയായി

എം.പത്മകുമാർ സംവിധാനം ചെയ്യുന്ന മീരാ  ജാസ്മിൻ - നരേൻ ചിത്രം  "ക്വീൻ എലിസബത്ത്" ന്റെ ചിത്രീകരണത്തിന് പൂർത്തിയായി. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടന്നത്. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. 

ഫാമിലി ഡ്രാമ ഴേണറിലാണ് പത്മകുമാർ ക്വീൻ എലിസബത്ത് അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട മീരാ ജാസ്മിൻ നരേൻ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്വീൻ എലിസബത്തിനുണ്ട്.

ALSO READ : Charles Enterprises Song: "കാലമേ ലോകമേ"; യൂട്യൂബിൽ ട്രെൻഡിങ്ങായി ചാൾസ് എന്റർപ്രൈസസിലെ ഗാനം

മീരാ ജാസ്മിൻ, നരേൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, സംവിധായകരായ വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ക്വീൻ എലിസബത്തിന്റെ മറ്റു അണിയറപ്രവർത്തകർ 

ഛായാഗ്രഹണം : ജിത്തു ദാമോദർ, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിൻ രാജ്, എഡിറ്റർ : അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പോസ്റ്റർ ഡിസൈൻ: മനു മാ മി ജോ, പി ആർ ഓ : പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News