Kochi : വാരിയംകുന്നൻ ചിത്രത്തിൽ (Variyamkunnan Movie) നിന്ന് പിന്മാറിയതിനെ പിന്നിൽ വ്യക്തിപരമായ കാരണങ്ങൾ ഒന്നും തന്നെയില്ലെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) പറഞ്ഞു. പ്രിത്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം ഭ്രമത്തിന്റെ റിലീസിനെ തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. മാത്രമല്ല ഇതിൽ താൻ മറുപടി പറയേണ്ടതില്ലെന്നും താരം പറഞ്ഞു. താൻ ഈ ചിത്രത്തിൻറെ നിർമ്മാതാവോ സംവിധായകനോ അല്ലെന്നും താരം പറഞ്ഞു. അവരാണ് ചോദ്യങ്ങൾക്ക് മറുപ്പടി നൽകേണ്ടതെന്നും താരം പറഞ്ഞു.
മലബാര്‍ കലാപം' പശ്ചാത്തലമാക്കി നിർമ്മിക്കാൻ ഒരുങ്ങിയിരുന്ന ചിത്രം വാരിയന്കുന്നതിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറിയിരുന്നു. ഇതിനെ തുടർന്ന് വൻ വിവാദങ്ങളും ഉണ്ടായിരുന്നു . സിനിമയുടെ നിർമ്മാതാക്കളുമായി ഉണ്ടായ ഭിന്നതയെ തുടർന്നാണ് ഇരുവരും പിന്മാറിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എട്ട് മാസം മുമ്പ് തന്നെ ഇരുവരും ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നുവെന്ന് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ഇതിന് മുമ്പ് വിക്രമിനെ നായനാക്കി അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങിയിരുന്നത്. എന്നാൽ പിന്നീട് ചിത്രം ആഷിഖ് അബു ഏറ്റെടുക്കുകയായിരുന്നു.
ALSO READ: Variyamkunnan Movie : വാരിയംകുന്നന്റെ കഥ മികവോടെ രണ്ട് ഭാഗങ്ങളായി പുറത്തിറക്കുമെന്ന് നിർമ്മാതാക്കൾ
ദി ക്യു റിപ്പോർട്ട് ചെയ്തതനുസരിച്ച് അന്ന് അന്‍വര്‍ റഷീദ് സാവകാശം ചോദിച്ചിരുന്നു ഇതിനെ തുടർന്നാണ് ചിത്രം ഉപേക്ഷിക്കുകയും പിന്നീട് ആഷിഖ് അബു ഏറ്റെടുക്കുകയും ആയിരുന്നു. ചിത്രത്തിൻറെ സഹതിരക്കഥാകൃത്തായ റമീസാണ് ഈ വിവരം അറിയിച്ചത്. 'മലയാള രാജ്യ൦' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാകും ചിത്രത്തിന്‍റെ പ്രമേയം. സിക്കന്ദര്‍, മൊയ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അറിയിച്ചിരുന്നു.
മലബാർ കലാപത്തെ അടിസ്ഥാനമാക്കിയുള്ള വാരിയംകുന്നൻ സിനിമ മികവോടെ പുറത്തിറക്കുമെന്ന് നിർമ്മാതാക്കളായ അറിയിച്ചു. ചിത്രത്തിൽ നിന്ന് നടന്‍ പൃഥ്വിരാജ് സുകുമാരനും ആഷിഖ് അബുവും ചിത്രത്തിൽ നിന്ന് പിന്മാറിയെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി സംവിധായാകർ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...