കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ തള്ളി നടൻ പൃഥ്വിരാജ്. അമ്മ സംഘടനയ്ക്ക് വീഴ്ച സംഭവിച്ചതായി പൃഥ്വിരാജ് വ്യക്തമാക്കി. ഹേമ കമ്മിറ്റിയിലെ ആരോപണ വിധേയരുടെ പേര് പുറത്തുവിടുന്നതിൽ തടസ്സമില്ല. അതിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. ആരോപണ വിധേയർ സ്ഥാനങ്ങളിൽ നിന്നും മാറി നിൽക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകണമെന്നും മറിച്ച്, തെറ്റെന്നു തെളിഞ്ഞാൽ തിരിച്ചും നടപടി വേണമെന്നും താരം കൂട്ടിച്ചേർത്തു.
സിനിമ മേഖലയില്‍ പവര്‍ ഗ്രൂപ്പുണ്ടെങ്കില്‍ അത് ഇല്ലാതാകണമെന്ന് നടൻ പൃഥ്വിരാജ്. താൻ പവര്‍ ഗ്രൂപ്പിന്റെ നടപടികള്‍ക്ക് ഇരയായില്ലെന്നതിനാല്‍ അത്തരമൊരു ഗ്രൂപ്പ് ഇല്ലെന്നും ഉണ്ടെന്നും പറയാനാകില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. നിലപാട് പറഞ്ഞതിന്റെ പേരില്‍ തനിക്കും വിലക്ക് ലഭിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. സിനിമ മേഖലയില്‍ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വിലക്കിന്റെ ഇരയായ വ്യക്തിയാണ് താൻ. സിനിമയില്‍ ബഹിഷ്കരണമോ വിലക്കോ പാടില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ആരോപണങ്ങളില്‍ മാതൃകാപരമായ നടപടികള്‍ അമ്മ സംഘടന സ്വീകരിക്കണമെന്നും തിരുത്തലുകള്‍ അനിവാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.