Kochi : പൃഥ്വിരാജ് - ഉണ്ണി മുകുന്ദൻ (Prithviraj - Unni Mukundan) എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തെ ഭ്രമം ആമസോൺ പ്രൈമിൽ (Amazon Prime Video ) നാളെയെത്തും. പ്രേക്ഷകർ ചിത്രത്തിൻറെ റിലീസിനായി വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്. ദേശീയ അവാർഡ് കരസ്ഥമാക്കി ഹിന്ദി ചിത്രം അന്ധാദുന്റെ (Andhadhun) മലയാളം റീമേക്കാണ് ഭ്രമം (Bhramam).
The truth comes to light in one more day!
Watch #BhramamOnPrime out tomorrow, Available only in India.
@Iamunnimukundan @mamtamohan @RaashiiKhanna_ @dop007 @JxBe @PrimeVideoIN @APIfilms @Viacom18Studios @AkshitaWadhwa18 pic.twitter.com/W7gO0gSycv— Prithviraj Sukumaran (@PrithviOfficial) October 6, 2021
ഇന്ത്യയിൽ ചിത്രം ഒടിടി റിലീസായി ആണ് എത്തുന്നതെങ്കിലും വിദേശ രാജ്യങ്ങളിൽ ചിത്രം തിയറ്റർ റിലീസിനൊരുങ്ങുകയാണ്. യുഎഇ ഉൾപ്പെടെയുള്ള GCC രാജ്യങ്ങൾക്ക് പിന്നാലെ അമേരിക്ക, ബ്രിട്ടൺ, കാനഡാ, ഓസ്ട്രേലിയ, സിംഗപൂർ എന്നീ എന്നിവടങ്ങളിലാണ് ചിത്രം തിയറ്റർ റിലീസിനൊരുങ്ങുന്നത്.
US, കാനഡാ, UAE ഉൾപ്പെടെയുള്ള GCC രാജ്യങ്ങൾക്ക്റി ചിത്രം ഇന്ന് റിലീസ് ചെയ്തു. ബാക്കിയുള്ള UK, ഓസ്ട്രേലിയ, സിംഗപൂർ എന്നീ രാജ്യങ്ങളിൽ ഒടിടി റിലീസിനൊപ്പം ഒക്ടോബർ 7ന് റിലീസാകും. യുഎഇയിലും ജിസിസിലും അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
അന്ധാദുനിൽ അന്ധനായി അഭിനയിച്ച ആയുഷ്മാൻ ഖുറാനയുടെ കഥാപത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ ഉണ്ണി മുകുന്ദൻ, രാശി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ്, ശങ്കർ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ തോതിൽ നിരൂപക-പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമായിരുന്നു അന്ധാദുൻ. ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയ്ക്ക് ദേശീയ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. രാശി ഖന്നയാണ് രാധിക ആപ്‌തെ അവതരിപ്പിച്ച കഥാപാത്രത്തെയും മംമ്ത മോഹൻദാസ് തബു അവതരിപ്പിച്ച കഥാപാത്രമായും ചിത്രത്തിൽ എത്തും. ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് എത്തുന്നത്. കൂടാതെ പഴയകാല നടൻ ശങ്കറും സിനിമയിലെത്തുന്നുണ്ട്.
ഭ്രമത്തിൽ നിന്ന് തന്റെ മകളെ താൻ ബിജെപി രാഷ്ട്രീയം തിരഞ്ഞെടുത്തത് മൂലം ഒഴിവാക്കിയെന്ന് ആരോപണവുമായി നടനും നടി അഹാന കൃഷ്‌ണയുടെ അച്ഛനുമായ കൃഷ്‌ണകുമാർ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആരോപണത്തെ നിർമ്മാതാക്കൾ നിഷേധിക്കുകയും ചെയ്തിരുന്നു. കൂടാതെ അഹാനയും കൃഷ്ണകുമാറിന്റെ വാദത്തെ തള്ളിക്കളഞ്ഞിരുന്നു.
സിനിമയിൽ നിന്ന് കഥാപാത്രത്തെ ഒഴിവാക്കിയതിന് പിന്നിൽ യാതൊരു വിധ രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നും കഥാപാത്രമായി അഹാന തീരെ അനുയോജ്യമല്ലാത്തത് മൂലമാണ് സിനിമയിൽ നിന്ന് പുറത്താക്കിയതെന്ന് നിർമ്മാതാക്കൾ വിശദീകരണം നൽകി. അത് മാത്രമല്ല അഹാന കൃഷ്‌ണയെ മാറ്റിയതിൽ പൃഥ്വിരാജ് സുകുമാരന് യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...