Pranayavilasam Movie: സൂപ്പർ ശരണ്യയ്ക്ക് ശേഷം അവർ വീണ്ടും; 'പ്രണയവിലാസം' തിയേറ്ററുകളിലേക്ക്

ഷാൻ റഹ്മാനാണ് സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2023, 05:54 PM IST
  • നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
  • ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.
Pranayavilasam Movie: സൂപ്പർ ശരണ്യയ്ക്ക് ശേഷം അവർ വീണ്ടും; 'പ്രണയവിലാസം' തിയേറ്ററുകളിലേക്ക്

സൂപ്പർ ശരണ്യക്ക് ശേഷം അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രണയവിലാസം. നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് തിയതി പ്രഖ്യാപനം. ഫെബ്രുവരി 17ന് പ്രണയ വിലാസം തിയേറ്ററുകളിലെത്തും. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. 

 

ജ്യോതിഷ് എം, സുനു എ.വി എന്നിവരുടേതാണ് കഥ. ഷിനോസ് ആണ് ഛായാ​ഗ്രാഹകൻ. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ​ഗ്രീൻ ​റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. എഡിറ്റിം​ഗ്: ബിനു നെപ്പോളിയൻ, ആർട്ട് ഡയറക്ടർ: രാജേഷ് പി വേലായുധൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്. സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ. സൗണ്ട് മിക്സ്: വിഷ്ണു സുജതൻ.

Also Read: Pathaan Box Office Collection : അതിവേഗം 200 കോടി ക്ലബിൽ കയറിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി പഠാന്‍

 

സീ5 ആണ് പ്രണയവിലാസത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റ്ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സീ കേരളമാണ്. തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്സ്. 

Malikappuram: 'താരകാമ്പരമേ'...കണ്ണുകളെ ഈറനണിയിക്കുന്ന ​ഗാനം; മാളികപ്പുറത്തിലെ വീഡിയോ ​ഗാനം പുറത്ത്

തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന മാളികപ്പുറം എന്ന ചിത്രത്തിലെ വീഡിയോ ​ഗാനം പുറത്തുവിട്ടു. താരകാമ്പരമേ എന്ന് തുടങ്ങുന്ന ​ഗാനമാണ് അണിയറക്കാർ പുറത്തുവിട്ടത്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സം​ഗീതം നൽകിയത്. രഞ്ജിൻ രാജും അപർണ രാജീവും ചേർന്നാണ് ഈ ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ പോലെ തന്നെ പുതിയ ​ഗാനവും ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. 

തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകുയാണ് ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം. ചിത്രം ഇതിനോടകം 100 കോടി ക്ലബിൽ ഇടം നേടി കഴിഞ്ഞു. 3.5 കോടിക്ക് നിർമിച്ച ചിത്രമാണ് മാളികപ്പുറം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട പതിപ്പുകളുടെ റിലീസിന് മുന്നോടിയായിട്ടായിരുന്നു മാളികപ്പുറത്തിന്റെ 100 കോടി ക്ലബ് നേട്ടം. തമിഴ്നാട്ടിൽ ഉൾപ്പെടെ ചിത്രം ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ മാത്രം 35 കോടി കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു ചിത്രം.

ഫെബ്രുവരിൽ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് മാളികപ്പുറത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് ഒടിടി പ്ലേ എന്ന വെബ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും മാളികപ്പുറത്തിന്റെ അണിയറ പ്രവർത്തകരോ റിപ്പോർട്ടുകളിൽ പരാമർശിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News