ബോക്സോഫീസ് ഇളക്കി മറിച്ച് മടങ്ങി വരവിനൊരുങ്ങി പ്രഭാസ്; പ്രഭാസ് -പ്രശാന്ത് നീൽ ചിത്രം സലാറിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു

അതിന് ശേഷം ഇറങ്ങിയ രാധേശ്യാമും തീയറ്ററിൽ കൂപ്പ് കുത്തി.ബാഹുബലിക്ക് ശേഷം പ്രഭാസിൻരെ ശക്തമായ തിരിച്ച് വരവ് സലാറിലൂടെ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ്  ആരാധകർ. സലാറിനായി ആദ്യം പരിഗണിച്ചത് യാഷിനെ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.  

Written by - Anuja Prasad | Edited by - Priyan RS | Last Updated : Apr 24, 2022, 06:05 PM IST
  • സലാറില്‍ ആദ്യം പരിഗണിച്ചത് യാഷിനെ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
  • 350 കോടി മുതൽ മുടക്കിലാണ് ഈ ആക്ഷൻ ത്രില്ലർ നിർമ്മിക്കുന്നത്.
  • സിനിമയുടെ ടീസർ മെയ് അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് സൂചന.
ബോക്സോഫീസ് ഇളക്കി മറിച്ച് മടങ്ങി വരവിനൊരുങ്ങി പ്രഭാസ്; പ്രഭാസ് -പ്രശാന്ത് നീൽ ചിത്രം സലാറിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിനൊപ്പം   തെലുങ്കിലെ കന്നിത്തുടക്കം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് പ്രഭാസ്.പ്രഭാസ് -പ്രശാന്ത് നീൽ ചിത്രം സലാറിന്‍റെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ സമൂഹ്യമാധ്യമങ്ങളിൽ ചുരുങ്ങിയ മണിക്കൂറുകൾക്കുളിലാണ് വൈറലായത്.പ്രഭാസിന്‍റേതായി അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും തന്നെ തീയോറ്ററുകളിൽ വലിയ പ്രകടനം കാഴ്ച വെച്ചിരുന്നില്ല.പ്രഭാസും ശ്രദ്ധാ കപൂറും ഒന്നിച്ച   സുജീത് ചിത്രം സാഹോയ്ക്ക്  തീയറ്ററുകളിൽ വലിയ കോളിളക്കം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല.

അതിന് ശേഷം ഇറങ്ങിയ രാധേശ്യാമും തീയറ്ററിൽ കൂപ്പ് കുത്തി.ബാഹുബലിക്ക് ശേഷം പ്രഭാസിൻരെ ശക്തമായ തിരിച്ച് വരവ് സലാറിലൂടെ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ്  ആരാധകർ. സലാറിനായി ആദ്യം പരിഗണിച്ചത് യാഷിനെ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംവിധായകൻ പ്രശാന്ത് നീൽ സലാറിന്റെയും കെജിഎഫിന്റെയും  തിരക്കഥയുമായി യാഷിനെ സമീപിക്കുകയായിരുന്നു.യാഷാകട്ടെ തിരഞ്ഞെടുത്തത്   കെജിഎഫും. ചില മാറ്റങ്ങൾ വരുത്തിയ തിരക്കഥ ഒടുവിൽ പ്രഭാസിനെ തേടി എത്തി.ചിത്രം കന്നഡ,തെലുങ്ക് ഭാഷകളിലാണ് നിർമ്മിക്കുക.മലയാളം ,തമിഴ് ,ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യും.

Read Also: Bigg Boss Malayalam Season 4 : പട്ടിണിക്കിട്ട് വൈൽഡ് കാർഡ് എൻട്രിയെ പുറത്താക്കി; ബിഗ് ബോസ് ഒരു സൈക്കോ ആണെന്ന് പ്രേക്ഷകർ

350 കോടി മുതൽ മുടക്കിലാണ് ഈ ആക്ഷൻ ത്രില്ലർ നിർമ്മിക്കുന്നത്.  കെജിഎഫ്  സിനിമയുടെ നിർമ്മാതാക്കളായ ഹോംബാലെ പ്രൊഡക്ഷൻ ഹൗസ് തന്നെയാണ്  സലാർ നിർമ്മിക്കുന്നത്.സലാർ ഹോംബാലെ പ്രൊഡക്ഷൻ ഹൗസിന്റെ മൂന്നാമത്തെ പാൻ-ഇൻഡ്യൻ പ്രൊജക്ടാണ്. ശ്രുതി ഹാസനാണ് നായിക .സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.പ്രഭാസിന് ഒരു  ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് വിശ്രമം വേണ്ടതിനാൽ കുറച്ച് കാലം സലാറിന്റെ ചിത്രീകരണം മുടങ്ങിയിരുന്നു.

സിനിമയുടെ ടീസർ മെയ് അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് സൂചന.2023 ൽ ചിത്രം റിലീസ് ആകും.സിനിമാ ലൊക്കേഷനിൽ നിന്നുള്ള പ്രഭാസിന്‍റെ  ചില ചിത്രങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ  തരംഗമായിരുന്നു.കെജിഎഫ്  ഫ്രാഞ്ചെസിയിലൂടെ മാത്രം സിനിമാലോകത്ത് തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. പ്രശാന്ത് നീലിനൊപ്പം ബോക്സോഫീസ് ഇളക്കി മറിച്ച് പ്രഭാസിന്‍റെ തിരിച്ച് വരവുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News