ഇന്ത്യൻ സിനിമയിലെ 'ബാഹുബലി' എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യയിലെ സുപ്പര്‍ താരം പ്രഭാസിന് ഇന്ന് 37 തികഞ്ഞു. ചെന്നൈയിൽ ജനിച്ച, എൻജിനീയറിങ് ബിരുദധാരിയായ പ്രഭാസ് 2002-ൽ പുറത്തിറങ്ങിയ 'ഈശ്വർ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.
'വർഷം' എന്ന രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലെ താരമായി വളർന്ന പ്രഭാസ്, എസ്.എസ് രാജമൗലിയുടെ 'ചക്രം, ഛത്രപതി' എന്ന ചിത്രത്തിലെ അഭയാർഥി വേഷത്തിലൂടെയാണ് സൂപ്പർതാരമായി മാറുന്നത്. പിന്നീട് 2015-ല്‍ രാജമൗലിയുടെ തന്നെ വമ്പന്‍ ചിത്രമായ 'ബാഹുബലി'യില്‍ അഭിനയിച്ചതോടെ ഇന്ത്യന്‍ സിനിമയിലും അറിയപ്പെടുന്ന താരമായി മാറി.
'ബാഹുബലി' താരത്തെക്കുറിച്ച് നിങ്ങള്‍ അറിയാത്ത 10 അജ്ഞാത വസ്തുതകൾ ഇവിടെ കാണാം:
* 'വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി' എന്നാണ് പ്രഭാസിന്റെ മുഴുവന്‍ പേര്.
* 'ആക്ഷന്‍ ജാക്സണ്' എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
* ബാങ്കോക്കിലെ മാഡം തുസ്സാഡ്സില്‍ 'മെഴുകു പ്രതിമ'യുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ നടൻ.
* എഞ്ചിനീയറായ പ്രഭാസിന് ഹോട്ടല്‍ ജോലി ചെയ്യാനായിരുന്നു ആഗ്രഹമെങ്കിലും എത്തിപ്പെട്ടത് സിനിമയില്‍.
* ബാഹുബലിയില്‍ അഭിനയിച്ച നാലു വര്‍ഷത്തെ ഇടവേളയില്‍ വേരെയൊരു ചിത്രത്തിലും അഭിനയിച്ചില്ല.
* ബാഹുബലിക്കായി, സ്വന്തം വീട്ടില്‍ ഒരു 'വോളിബോള്‍ കോര്‍ട്ട്' തന്നെ നിര്‍മ്മിച്ചു.
* ബാഹുബലിയില്‍ അഭിനയിക്കുന്നതിനായി 30 കിലോ ഭാരം കൂട്ടി.
* ബാഹുബലിയില്‍ അഭിനയിക്കുന്ന സമയത്ത് 5.5 കോടിയിലധികം വരുന്ന പുതിയ പല ചിത്രങ്ങളും അദ്ദേഹം ഒഴിവാക്കി
* 2010ലെ മിസ്റ്റര്‍ വേള്‍ഡായ ഇന്ത്യയുടെ ലക്ഷ്മണ് റെഡ്ഡിയാണ് ബാഹുബലിക്കുവേണ്ടി പ്രഭാസിനെ പരിശീലിപ്പിച്ചത്.
* താരത്തിന്റെ പ്രിയ നടന് റോബർട്ട് ഡി നീറോ ആണ്.