Pearle Maaney: ഒമ്പത് മാസങ്ങൾക്കൊടുവിൽ ഞങ്ങൾ കണ്ടുമുട്ടി..! ഈ നിമിഷം വിലപ്പെട്ടതെന്ന് പേളി

Pearle Maaney Pregnancy: ബി​ഗ് ബോസ് എന്ന പ്രമുഖ റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. കുറച്ചു ദിവസത്തെ ഒന്നിച്ചുള്ള മത്സരത്തിനിടയിൽ ഇരുവരും പ്രണയത്തിലാവുകയും പിന്നീടത് വിവാഹത്തിലെത്തുകയുമായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 01:05 PM IST
  • നില എന്നാണ് കുഞ്ഞിന്റെ പേര്. പേളിയേയും ശ്രീനിഷിനെയും പോലെ തന്നെ നില ബേബിയും സോഷ്യൽ മീഡിയയിൽ സജീവമാണ്.
  • ഇനി ഈ കുഞ്ഞിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് എപ്പോൾ എത്തും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
Pearle Maaney: ഒമ്പത് മാസങ്ങൾക്കൊടുവിൽ ഞങ്ങൾ കണ്ടുമുട്ടി..! ഈ നിമിഷം വിലപ്പെട്ടതെന്ന് പേളി

നടിയും അവതാരകയുമായ പേളി മാണിക്കും നടൻ ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നു. ഒമ്പത് മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ കണ്ടു മുട്ടി. എനിക്കൊരു പെൺകുഞ്ഞ് കൂടി പിറന്നു, ഈ നിമിഷം ഏറെ വിലപ്പെട്ടതാണെന്നും നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദിയെന്നാണ് പേളി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കുടുംബമാണ് പേളിയുടേത്. ബി​ഗ് ബോസ് എന്ന പ്രമുഖ റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. കുറച്ചു ദിവസത്തെ ഒന്നിച്ചുള്ള മത്സരത്തിനിടയിൽ ഇരുവരും പ്രണയത്തിലാവുകയും പിന്നീടത് വിവാഹത്തിലെത്തുകയുമായിരുന്നു. ആദ്യത്തെ കുഞ്ഞും പെൺകുട്ടിയായിരുന്നു.

ALSO READ: മുണ്ടൂരൽ എന്റെ ഐഡിയ...! ചിരിപടർത്തിയ സീനിനു പിന്നിലെ റിയൽ സ്റ്റോറി പറഞ്ഞ് സജിൻ 

നില എന്നാണ് കുഞ്ഞിന്റെ പേര്. പേളിയേയും ശ്രീനിഷിനെയും പോലെ തന്നെ നില ബേബിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. നിലക്കുട്ടിക്കുമുണ്ട് സ്വന്തമായി ഒരു ഇൻസ്റ്റ​ഗ്രാം പേജ്.  കുഞ്ഞിന്റെ കളിയും വർത്തമാനവും ഒക്കെ നിറഞ്ഞു നിൽക്കുന്ന ആ പേജിനും നിരവധി ഫോളോവേഴ്സും ആരാധകരുമാണ് ഉള്ളത്. ഇനി ഈ കുഞ്ഞിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് എപ്പോൾ എത്തും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ വളക്കാപ്പ് ചിത്രങ്ങളും പ്രസവത്തോടനുബന്ധിച്ചുള്ള മറ്റ് വിശേഷങ്ങളുമെല്ലാം പേളി എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. പേളിയുടെ ​ഗർഭവിശേഷങ്ങൾ മാധ്യമങ്ങൾ ആഘോഷമാക്കുകയാണെന്നുള്ള സോഷ്യൽ മീ‍ഡിയ ചർച്ചകൾ ഉയർന്നു വന്നപ്പോൾ അതിന് പ്രതികരണവുമായി പേളി തന്നെ രം​ഗത്തു വന്നിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News