Tiger vs Pathan : സൽമാനും ഷാരൂഖും വീണ്ടും ഒന്നിക്കുന്നു; YRF ടൈഗർ Vs പഠാന്‍റെ പണിപ്പുരയിൽ

ആദിത്യ ചോപ്രയും ശ്രീധർ രാഖവനും ചേർന്ന് ടൈഗറിനെയും പഠാനെയും കേന്ദ്ര കഥാപാത്രമാക്കിയുള്ള ഒരു ചിത്രത്തിന്‍റെ പണിപ്പുരയിലാണെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം.

Written by - Ajay Sudha Biju | Last Updated : Feb 16, 2023, 05:02 PM IST
  • ആദിത്യ ചോപ്രയും ശ്രീധർ രാഖവനും ചേർന്ന് ടൈഗറിനെയും പഠാനെയും കേന്ദ്ര കഥാപാത്രമാക്കിയുള്ള ഒരു ചിത്രത്തിന്‍റെ പണിപ്പുരയിലാണെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം.
  • നിലവിൽ YRF ന്‍റെ മുഴുവൻ ടീമും ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ടൈഗർ 3 യുമായി ബന്ധപ്പെട്ട ജോലികളിലാണ്.
  • ടൈഗർ 3 ചിത്രത്തിൽ ഷാരൂഖ് പഠാനായി അതിഥി വേഷത്തില്‍ എത്തുമെന്നുള്ള സൂചനകളുണ്ട്.
Tiger vs Pathan : സൽമാനും ഷാരൂഖും വീണ്ടും ഒന്നിക്കുന്നു; YRF ടൈഗർ Vs പഠാന്‍റെ പണിപ്പുരയിൽ

ഇന്ത്യൻ സിനിമയിൽ ഇപ്പോൾ സിനിമാറ്റിക് യൂണിവേഴ്സുകളുടെ കാലമാണ്. അസ്ത്രാവേഴ്സ്, ലോകിവേഴ്സ് ഉൾപ്പെടെ മിക്ക യൂണിവേഴ്സുകൾക്കും വലിയ ജനപ്രീതിയും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പണം വാരുന്ന യൂണിവേഴ്സ് ഏതാണെന്ന് ചോദിച്ചാൽ നിസംശയം പറയാം അത് YRF ന്‍റെ സ്പൈ യൂണിവേഴ്സ് ആണെന്ന്. 2012 ൽ പുറത്തിറങ്ങിയ ഏക് ഥാ ടൈഗറിലൂടെയാണ് സ്പൈ യൂണിവേഴ്സ് ആരംഭിച്ചത്. ഈ ചിത്രത്തിൽ നായകനായി എത്തിയത് സൽമാൻ ഖാനാണ്. വലിയ ബോക്സ് ഓഫീസ് വിജയമായ ഈ ചിത്രവും അതിലെ ടൈഗർ എന്ന നായക കഥാപാത്രവും വൻ ജനപ്രീതി പിടിച്ചുപറ്റി.  2017 ൽ ടൈഗർ സിന്ദാ ഹേ എന്ന പേരിൽ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം പുറത്തിറങ്ങി. ഈ ചിത്രവും വലിയ വിജയമായി മാറി. 

തുടർന്ന് സ്പൈ ത്രില്ലർ കാറ്റഗറിയിൽ YRF ന്‍റെ ബാനറിൽ 2019 ൽ വാർ എന്ന ചിത്രം റിലീസ് ചെയ്തു. ഹൃത്തിക് റോഷൻ നായകനായി എത്തിയ ഈ ചിത്രവും ബോക്സ് ഓഫീസിൽ വിസ്മയം തീർത്തു. തുടർന്നാണ് YRF തങ്ങളുടെ സ്പൈ വിഭാഗത്തിൽപ്പെട്ട ഈ 3 ചിത്രങ്ങളെയും കൂട്ടിച്ചേർത്ത് ഒരു സിനിമാറ്റിക് യൂണിവേഴ്സ് രൂപീകരിച്ചത്. ഇതിന്‍റെ ഭാഗമായി പുറത്തുവന്ന ആദ്യത്തെ ക്രോസ് ഓവർ ചിത്രമാണ് പഠാൻ. ഈ ചിത്രത്തിൽ സൽമാൻ ഖാന്‍റെ ടൈഗർ എന്ന കഥാപാത്രം അതിഥി വേഷത്തിൽ എത്തിയിരുന്നു. തീയറ്ററിൽ വലിയ കൈയടികൾ നേടിക്കൊടുത്ത രംഗമായിരുന്നു ഈ ചിത്രത്തിൽ ടൈഗറും പഠാനും ഒന്നിച്ച് ശത്രുക്കൾക്കെതിരെ പൊരുതുന്ന രംഗം. വെറും മിനിറ്റുകൾ മാത്രം ദൈർഖ്യമുണ്ടായിരുന്ന ഈ രംഗത്തിന് ഇത്രയധികം സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചുവെങ്കിൽ ടൈഗറും പഠാനും പ്രധാന വേഷത്തിൽ അഭിനയിച്ച് ഒരു ചിത്രം പുറത്തിറങ്ങിയാൽ എന്താകും അതിന്‍റെ അവസ്ഥ ? എന്നാൽ അങ്ങനെ ഒരു ചിത്രം യാധാർത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് YRF. 

ALSO READ: Varaharoopam Controversy: 'വരാഹരൂപം' ​വിവാദം; പൃഥ്വിരാജിനെതിരായ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഷാരൂഖും സൽമാനും കേന്ദ്ര കഥാപാത്രങ്ങളായി ഒരു ചിത്രം YRF പ്ലാൻ ചെയ്യുന്നുണ്ട് എന്ന തരത്തിൽ 2021 മുതൽ തന്നെ റൂമറുകൾ വന്നിരുന്നുവെങ്കിലും അവയിൽ ഒന്നും തന്നെ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ആദിത്യ ചോപ്രയും ശ്രീധർ രാഖവനും ചേർന്ന് ടൈഗറിനെയും പഠാനെയും കേന്ദ്ര കഥാപാത്രമാക്കിയുള്ള ഒരു ചിത്രത്തിന്‍റെ പണിപ്പുരയിലാണെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം. ഇത് സത്യമാണെങ്കിൽ 28 വർഷങ്ങൾക്ക് ശേഷമാകും ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒരു മുഴുനീള ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.  1995 ൽ പുറത്തിറങ്ങിയ കരൺ അർജുന് വേണ്ടിയായിരുന്നു ഈ രണ്ട് സൂപ്പർ താരങ്ങൾ ഒന്നിച്ചത്. എന്നാൽ കരൺ അർജുനിലേതുപോലെ ഇവർ തോളോട് തോൾ ചേർന്ന് നിന്ന് പോരാടുന്ന കഥയാകില്ല YRF ന്‍റെ ഈ പുതിയ ചിത്രത്തിൽ ഉള്ളത്. പകരം ഒരു ടൈഗർ വേഴ്സസ് പഠാൻ ചിത്രമാകും ഇതെന്നാണ് അറിയാൻ സാധിച്ചത്. 

ഡിസിയുടെ ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാനും മാർവലിന്‍റെ ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിനും സമാനമായ ഒരു കഥയാകും ഈ ചിത്രത്തിൽ ഉള്ളതെന്നാണ് സൂചന. നിലവിൽ YRF ന്‍റെ മുഴുവൻ ടീമും ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ടൈഗർ 3 യുമായി ബന്ധപ്പെട്ട ജോലികളിലാണ്. ഈ ചിത്രത്തിൽ ഷാരൂഖ് പഠാനായി അതിഥി വേഷത്തില്‍ എത്തുമെന്നുള്ള സൂചനകളുണ്ട്. ടൈഗർ 3 യുടെ റിലീസിന് ശേഷമാകും YRF ടൈഗർ വേഴ്സസ് പഠാന്‍റെ ജോലികളിലേക്ക് കടക്കുക. ഈ ബ്രഹ്മാണ്ട ചിത്രത്തിൽ ഹൃത്തിക് റോഷന്‍റെ കബീർ എന്ന കഥാപാത്രം ഒരു അതിഥി വേഷത്തിൽ എത്താൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്. എന്നാൽ ഈ ചിത്രം എന്നാകും റിലീസ് ചെയ്യുക എന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. എന്തായാലും കാത്തിരിക്കാം ഇന്ത്യയിലെ രണ്ട് വലിയ സൂപ്പർ താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് വേണ്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News