Padma Review: പത്മ ഇഷ്ടത്തിന്റെ ആഴം തേടിയുള്ള ഒരു യാത്രയാണ്; പത്മയെ കുറിച്ച് ജീത്തു ജോസഫ് പറയുന്നത്

അനൂപ് മേനോന്റെ തിരക്കഥയിലും സംവിധാനത്തിലും പത്മ മികച്ച് നിൽക്കുന്നു എന്നാണ് ജീത്തു ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ ചിത്രത്തിലെ സുരഭിയുടെ അഭിനയം എടുത്ത് പറയേണ്ടതാണെന്നും ജീത്തു കുറിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 03:19 PM IST
  • അനൂപ് മേനോന്റെ തിരക്കഥയിലും സംവിധാനത്തിലും പത്മ മികച്ച് നിൽക്കുന്നു എന്നാണ് ജീത്തു ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്.
  • കൂടാതെ ചിത്രത്തിലെ സുരഭിയുടെ അഭിനയം എടുത്ത് പറയേണ്ടതാണെന്നും ജീത്തു കുറിച്ചു.
  • മാസ്റ്റർ സ്റ്റോറി ടെല്ലറിൽ നിന്നുള്ള അഭിപ്രായം, നന്ദി എന്നാണ് ജീത്തു ജോസ്ഫിന്റെ പോസ്റ്റ് പങ്കുവച്ച് കൊണ്ട് അനൂപ് മേനോൻ കുറിച്ചത്.
Padma Review: പത്മ ഇഷ്ടത്തിന്റെ ആഴം തേടിയുള്ള ഒരു യാത്രയാണ്; പത്മയെ കുറിച്ച് ജീത്തു ജോസഫ് പറയുന്നത്

അനൂപ് മേനോന്റെ സംവിധാനത്തിലൊരുങ്ങിയ ഒരു മികച്ച ചിത്രമാണ് പത്മ. ചിത്രത്തിന്റെ കഥയും തിരക്കഥയും അനുപിന്റെ തന്നെയാണ്. ജൂലൈ 15ന് തിയേറ്ററുകളിൽ റിലീസ് ആയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ ടീസറുകളും ട്രെയിലറും എല്ലാം കണ്ടപ്പോൾ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ ഒട്ടും തെറ്റിച്ചില്ല എന്ന തന്നെയാണ് വരുന്ന പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സിനിമ മേഖലയിലെ പ്രമുഖർ വരെ ചിത്രത്തെ പ്രശംസിച്ച് രം​ഗത്ത് എത്തിയിട്ടുണ്ട്. വ്യത്യസ്തമായ പ്രമേയം എന്നാണ് എല്ലാവരും പറയുന്നത്.

സിനിമയെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫും പ്രതികരണം നടത്തി. അനൂപ് മേനോന്റെ തിരക്കഥയിലും സംവിധാനത്തിലും പത്മ മികച്ച് നിൽക്കുന്നു എന്നാണ് ജീത്തു ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ ചിത്രത്തിലെ സുരഭിയുടെ അഭിനയം എടുത്ത് പറയേണ്ടതാണെന്നും ജീത്തു കുറിച്ചു. മാസ്റ്റർ സ്റ്റോറി ടെല്ലറിൽ നിന്നുള്ള അഭിപ്രായം, നന്ദി എന്നാണ് ജീത്തു ജോസ്ഫിന്റെ പോസ്റ്റ് പങ്കുവച്ച് കൊണ്ട് അനൂപ് മേനോൻ കുറിച്ചത്.

ജീത്തു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

''പത്മ ഇഷ്ടത്തിന്റെ ആഴം തേടിയുള്ള ഒരു യാത്രയാണ്. അനൂപ് മേനോന്റെ തിരകഥയിലും സംവിധാനത്തിലും മികച്ച് നിൽക്കുന്ന ചിത്രത്തിൽ ടൈറ്റിൽ ക്യാരക്റ്ററായ പത്മയെ അവതരിപ്പിച്ച സുരഭിയുടെ പെർഫോർമൻസ് എടുത്തു പറയേണ്ടതാണ്.. ചിത്രം തീയേറ്ററുകളിൽ നല്ല വിജയമാകട്ടെ എന്ന് ആശംസിക്കുന്നു !!!''

 

അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് പത്മ. ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം സുരഭി ലക്ഷ്‌മി ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് പത്മ. ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Also Read: Padma Movie: 'ചീരോത്തെ പത്മജ, ഇത് കലക്കും'; അനൂപ് മേനോന്റെ 'പത്മ' തിയേറ്ററുകളിൽ‌, ട്രെയിലർ

 

ചിത്രത്തിൻറെ ടീസറുകളും ട്രെയിലറും ഗാനവും എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസർ ആയിരുന്നു ഇതിൽ ഏറെ ശ്രദ്ധ നേടിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മഹാദേവൻ തമ്പിയാണ്. ചിത്രത്തിന്റെ കലാസംവിധനം ദുന്ദു രഞ്ജീവാണ്. പ്രൊഡക്ഷൻ ഡിസൈൻ ചെയ്തിരിക്കുന്നത് ബാദുഷയാണ്. ചിത്രത്തിന്റെ എഡിറ്റര്‍ സിയാന്‍ ശ്രീകാന്തും, സംഗീതം ചെയ്തിരിക്കുന്നത് നിനോയ് വർഗീസുമാണ്. സിനിമയുടെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ അനില്‍ ജി ആണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News