കൊച്ചി : തന്നെ ബലാത്സംഗം ചെയ്ത സംവിധായകൻ ലിജു കൃഷ്ണയ്ക്ക് പടവെട്ട് സിനിമയിൽ പേര് നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത. സിനിമയുടെ സംവിധായക ക്രെഡിറ്റിൽ നിന്നും പ്രതിയുടെ പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇരയായ പെൺകുട്ടി സി ബി എഫ് സിക്ക് പരാതി നൽകിട്ടുണ്ട്. ഇറങ്ങാൻ പോകുന്ന സിനിമയ്ക്കെതിരെ അല്ല ആ സംവിധായക ക്രെഡിറ്റിൽ നിന്നും ലിജു കൃഷ്ണയെ മാറ്റാണെന്നാണ് താൻ ആവശ്യപ്പെടുന്നതെന്ന് അതിജീവിത. താൻ ഇവിടെ ആശുപത്രിയിൽ തുടരുമ്പോൾ തന്നെ മൃഗതുല്യമായി ബലാത്സംഗ ചെയ്ത ലിജു സിനിമയുടെ റിലീസും പ്രചാരണത്തിനുമായി കടക്കുകയാണെന്ന് അതിജീവിത ആരോപിച്ചു.
ബലാത്സംഗത്തെ തുടർന്ന് മാനസികവും ശാരീരകവുമായി ക്ഷയിച്ച പെൺകുട്ടി മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ പോളി ചിത്രത്തിന്റെ ടൈറ്റിൽ ക്രെഡിറ്റിൽ നിന്നും ലിജു കൃഷ്ണയെ നീക്കണമെന്നാവശ്യപ്പെടുന്നത്. "എന്നെ മൃഗസമാനമായി, നിഷ്ഠൂരമായി റേപ് ചെയ്ത ലിജു കൃഷ്ണ അവന്റെ സിനിമയുടെ റിലീസിലേക്കും പ്രൊമോഷൻ പണികളിലേക്കും കടക്കുമ്പോൾ ഞാനിവിടെ ആശുപത്രിയിൽ കിടക്കയിലാണ്. കോടതി വിചാരണ തുടങ്ങിയിട്ടു പോലുമില്ല. എവിടെ എന്റെ നീതി..?" അതിജീവിത മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ALSO READ : Lal Jose: മീശമാധവന് ഒരു രണ്ടാം ഭാഗം ഉണ്ടാകില്ല; വിക്രമാദിത്യൻ 2 ആലോചനയിലെന്ന് ലാൽ ജോസ്
2022 മാർച്ചിലാണ് യുവതിയുടെ പരാതിയെ തുടർന്ന് കാക്കനാട് ഇൻഫോ പാർക്ക് പോലീസ് ലിജുവിന് അറസ്റ്റ് ചെയ്യുന്നത്. കണ്ണൂരിൽ പടവെട്ടിന്റെ ചിത്രീകരണത്തിനിടെയാണ് സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സിനിമയുടെ എഴുത്ത് പരിപാടികളിൽ യുവതി ലിജുവിനെ സഹായിച്ചിട്ടുണ്ടെന്ന് ഇൻഫോർക്ക് പോലീസ് അന്ന് അറിയിച്ചിരുന്നു. തുടർന്ന് ഫെഫ്ക ലിജുവിന്റെ അംഗത്വം റദ്ദാക്കിയിരുന്നു.
2020-2021 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നതെന്നും ബലം പ്രയോഗിച്ച് മാനസികവും ശാരീരികവും ലൈംഗികവുമായി ചൂഷണം ചെയ്തുവെന്നും യുവതി വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്മെന്റ് എന്ന പേജിലൂടെ സംവിധായകനെതിരെ കുറിച്ചത്. 2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും ഗര്‍ഭച്ഛിദ്ദം നടത്തുകയും അതിന് പിന്നാലെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും ചെയ്തുവെന്നും യുവതി പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ALSO READ : എന്നെ തെറി വിളിക്കുന്നവർ വീട്ടിൽ വന്ന് വിളിക്കണം; ട്രോളുകൾക്കെതിരെ പ്രതികരിച്ച് ടിനി ടോം
ഇതെ തുടർന്ന് അതിജീവിത പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡറിന് ചികിത്സയിൽ തുടരുകയാണ്. പെൺകുട്ടി സ്വയം ഒന്ന് എഴുന്നേറ്റ് നടക്കാനോ മറ്റ് പ്രഥമിക ആവശ്യങ്ങൾക്കൊ സുഹൃത്തുക്കളുടെ സഹായം വേണം. 60 കിലോ ഉണ്ടായിരുന്നു ഈ സംഭവത്തിന് ശേഷം 30 കിലോ വരെ എത്തി. രണ്ട് തവണ ആത്മഹത്യാശ്രമവും നടത്തിയെന്നും പെൺകുട്ടിയുടെ സുഹൃത്തുക്കൾ മാത്യഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കേസിൽ ഇതുവരെ വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. താൻ വിചാരണയ്ക്കായി കാത്തിരിക്കുകയാണ്. കോടതിയിൽ എല്ലാം തുറന്ന് പറയുമ്പോൾ തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടണം. താൻ ഇവിടെ തനിക്കുണ്ടായ ദുഷിച്ച നിമിഷങ്ങളെ ഓർത്ത് അതിജീവിക്കാൻ ശ്രമിക്കുമ്പോൾ പ്രതിയായ ലിജു തന്റെ സിനിമയുടെ റിലീസിനായി തിരക്കിലായിരിക്കുമെന്ന് പെൺകുട്ടി കൂട്ടിച്ചേർത്തു.
നിവിന്‍ പോളി, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന 'പടവെട്ട്' സിനിമയുടെ സംവിധായകനാണ് ലിജു. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നടൻ സണ്ണി വെയ്നാണ് ചിത്രം നിർമിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. ലിജു അറസ്റ്റിലായതിന് ശേഷം മുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങിന് നേതൃത്വം നൽകിയത് സണ്ണി വെയ്നായിരുന്നു.
ALSO READ : "അമ്മ അമ്പത് വയസുള്ളപ്പോഴും ആ കടം വീട്ടാനായി ഓടി നടന്ന് അഭിനയിക്കുകയായിരുന്നു" : സിദ്ധാർഥ് ഭരതൻ
നിവിൻ പോളിക്ക് പുറമെ മഞ്ജു വാര്യർ, അതിഥി ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ നിവിൻ പോളി 2021 ഒക്ടോബറിൽ പങ്കുവെച്ചിരുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.