കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഒറ്റ് ഒടിടി സ്ട്രീമിങ് തുടങ്ങി. സിംപ്ലി സൗത്ത്, മനോരമ മാക്സ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. ഇന്ന് (ഒക്ടോബർ 6) മുതലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് മാത്രമാണ് സിംപ്ലി സൗത്തിലൂടെ ചിത്രം കാണാൻ സാധിക്കുക. സെപ്റ്റംബർ എട്ടിന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഒറ്റ്. തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
മലയാളത്തിലും തമിഴിലുമായി ഒരേസമയം റിലീസ് ചെയ്ത ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങും ഒരേ ദിവസം തന്നെയാണ് തുടങ്ങിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ഓർമ്മപോയ ഗുണ്ടാത്തലവനായി ആണ് അരവിന്ദ് സ്വാമി എത്തിയത്. തമിഴിൽ രണ്ടകം എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബൻ അഭിനയിച്ച ആദ്യ ദ്വിഭാഷാ ചിത്രമായിരുന്നു ഒറ്റ്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്. ടൊവിനോ ചിത്രം തീവണ്ടി ഒരുക്കിയ ടി പി ഫെല്ലിനിയാണ് ചിത്രം ഒരുക്കിയത്.
Will Kichu pull off the task, or end up waking the monster in the gangster?
The latest thriller drama #Ottu (Malayalam) is OUT NOW and streaming on Simply South (worldwide, excluding India).
STREAM https://t.co/Zhw9kqn1Vt pic.twitter.com/rwnojapBOx
— Simply South (@SimplySouthApp) October 5, 2022
ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തിയ ചിത്രം കൂടിയാണിത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
Also Read: Peace Movie: ജോജു ജോർജ് ചിത്രം പീസ് ഒടിടിയിലെത്തി; എവിടെ കാണാം?
വിനായക് ശശികുമാറിന്റെ വരികൾക്ക് എ എച്ച് കാശിഫും അരുൾ രാജും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് അരുൾ രാജ് ആണ്. ഛായാഗ്രാഹണം വിജയ്, അപ്പു എൻ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റിൽസ് റോഷ് കൊളത്തൂർ, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം, റോണക്സ് സേവ്യർ മെയ്ക്കപ്പ്, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം, സഹനിർമാണം സിനിഹോളിക്സ്, പി ആർ ഒ ആതിര ദിൽജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...