കഴിഞ്ഞ ദിവസം മലയാളത്തിലെ ചില മാധ്യമങ്ങൾക്ക് ഓസ്കാർ ജേതാവായ എംഎം കീരവാണിയുടെ പ്രസംഗം തർജ്ജിമ ചെയ്യുന്നതിനിടെ അബദ്ധം പറ്റിയത് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കും ട്രോളിനും വഴിവെച്ചിരുന്നു. താൻ അമേരിക്കൻ ബാൻഡായ കാർപെന്റേഴ്സിനെ കേട്ടാണ് വളർന്നതെന്നാണ് കീരവാണി 95-ാമത് അക്കാദമി അവാർഡ് വേദിയിൽ പറഞ്ഞത്. എന്നാൽ ഓസ്കാർ ജേതാവ് ആശാരിമാരെ കുറിച്ചാണ് പറഞ്ഞതെന്ന് തെറ്റിധരിച്ച് ചില മാധ്യമങ്ങൾ അങ്ങനെ റിപ്പോർട്ട് ചെയ്തു. പിന്നീട് സോഷ്യൽ മീഡിയയിൽ മലയാള മാധ്യമങ്ങൾക്കെതിരെയുള്ള ട്രോളുകൾ ഉയർന്നു വന്നു. അതേസമയം ഇത്തരത്തിലുള്ള ഓസ്കാർ അബദ്ധം ഇങ്ങ് മലയാളത്തിൽ മാത്രമല്ല, അങ്ങ് ദേശീയ ചാനലിലും ഇന്നലെ സംഭവിച്ചു.
എസ് എസ് രാജമൗലി ചിത്രം ആർആർആറിലെ ഗാനം നാട്ടു നാട്ടു ഓസ്കാർ പുരസ്കാരം നേടിയതിന് പിന്നാലെ ഒരു ദേശീയ ചാനൽ ആ സിനിമയിൽ അഭിനയിച്ച എഡ്വേർഡ് സോനൻബ്ലിക്കിനെ ടെലിഫോണിലൂടെ ബന്ധപ്പെട്ടു. ആഗോളതലത്തിൽ സിനിമയ്ക്ക് ലഭിച്ച അംഗീകാരത്തെ കുറിച്ച് വാർത്ത അവതാരകൻ ആർആർആറിലെ യുഎസ് നടനോട് ചോദിക്കുമ്പോൾ ചാനലിന്റെ സ്ക്രീനിൽ തെളിഞ്ഞ് വന്നത് യുഎസ് ദേശീയ സുരക്ഷാ ഏജൻസിയിൽ നിന്ന് രഹസ്യവിവരങ്ങൾ ചോർത്തിയ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ എഡ്വേർഡ് സ്നോഡന്റെ ചിത്രം.
ALSO READ : M.M. Keeravani: ആ കാർപെന്റേഴ്സ് ആശാരിമാരല്ല... കീരവാണി ഓസ്കർ വേദിയിൽ പറഞ്ഞ കാർപെന്റേഴ്സ് എന്താണെന്നറിയാം
RRR actor E̶d̶w̶a̶r̶d̶ S̶o̶n̶n̶e̶n̶b̶l̶i̶c̶k̶ Edward Snowden speaks to @TimesNow pic.twitter.com/aCN4JEu9Vi
— Mohammed Zubair (@zoo_bear) March 13, 2023
'എഡ്വേർഡ് ആർആർആർ' നടൻ എന്ന പേരിലാണ് സ്നോഡന്റെ ചിത്രം ദേശീയ ചാനലിൽ തെളിഞ്ഞ് വന്നത്. ഏകദേശം ഒരു മിനിറ്റ് ദൈർഘ്യം നേരം വരെ ആർആർആർ നടൻ എന്ന പേരിൽ യുഎസ് മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ ചിത്രം ചാനലിന്റെ സ്ക്രീനിൽ തെളിഞ്ഞു തന്നെ നിന്നു. തുടർന്ന് അബദ്ധം പറ്റിയെന്ന് മനസ്സിലാക്കിയതോടെ ചാനൽ അണിയറ പ്രവർത്തകർ സ്നോഡന്റെ ചിത്രം പിൻവലിച്ചു.
എന്നാൽ ആ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുകയും ട്രോളായി മാറുകയും ചെയ്തു. ഇന്ത്യൻ മാധ്യമങ്ങൾ പ്രകാരം സ്നോഡൻ നിങ്ങൾ ഓസ്കാർ നേടിയതായി കേൾക്കുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം, തുടങ്ങിയ രസകരം ട്വീറ്റുകൾ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു.
.@Snowden i thought you are in Russia.
Didn't see you was acting in India pic.twitter.com/6Z6xafqcoJ— தோழன் O.3 (@pk_comrade_03) March 14, 2023
@Snowden have you seen this? Thank you for helping "brand India" arrive pic.twitter.com/BlpGKubwye
— Dr.Medusa (@ms_medusssa) March 14, 2023
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...