Variyamkunnan Movie : നിർമ്മാതാവിനെ ലഭിച്ചാൽ ബാബു ആന്റണിയെ നായകനാക്കി വാരിയംകുന്നന്‍ ചെയ്യാൻ തയാറാണെന്ന് ഒമർ ലുലു

ചിത്രത്തിൽ നിന്നും  പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയെന്നുള്ള വാർത്തകൾ വന്നതിന് പിന്നെലെയാണ് ഒമർ ലുലു പ്രതികരണവുമായി എത്തിയത്.  

Written by - Zee Malayalam News Desk | Last Updated : Sep 2, 2021, 04:38 PM IST
  • 15 കോടി മുതൽ മുടക്കിൽ ചിത്രം ചെയ്യാമെന്നാണ് ഒമർ ലുലു പറയുന്നത്.
  • ചിത്രത്തിൽ നിന്നും പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയെന്നുള്ള വാർത്തകൾ വന്നതിന് പിന്നെലെയാണ് ഒമർ ലുലു പ്രതികരണവുമായി എത്തിയത്.
  • ഇന്നലെയാണ് ചിത്രത്തിൽ നിന്നും പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്.
  • സിനിമയുടെ നിർമ്മാതാക്കളുമായി ഉണ്ടായ ഭിന്നതയെ തുടർന്നാണ് ഇരുവരും പിന്മാറിയത്.
Variyamkunnan Movie : നിർമ്മാതാവിനെ ലഭിച്ചാൽ ബാബു ആന്റണിയെ നായകനാക്കി  വാരിയംകുന്നന്‍ ചെയ്യാൻ തയാറാണെന്ന് ഒമർ ലുലു

Kochi : നിർമ്മാതാവിനെ ലഭിച്ചാൽ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ബാബു ആന്റണിയെ നായകനാക്കി വാരിയംകുന്നൻ (Variyamkunnan) സിനിമ ചെയ്യുമെന്ന് സംവിധായകൻ ഒമർ ലുലു അറിയിച്ചു. 15 കോടി മുതൽ മുടക്കിൽ ചിത്രം ചെയ്യാമെന്നാണ് ഒമർ ലുലു പറയുന്നത്. ചിത്രത്തിൽ നിന്നും  പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയെന്നുള്ള വാർത്തകൾ വന്നതിന് പിന്നെലെയാണ് ഒമർ ലുലു പ്രതികരണവുമായി എത്തിയത്.

"പ്രീബിസിനസ്സ് നോക്കാതെ Babu Antony ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും" എന്ന് ഒമർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു.

ALSO READ: Variyamkunnan Movie : 'മലബാര്‍ കലാപം' പശ്ചാത്തലമാക്കി നിർമ്മിക്കാൻ ഒരുങ്ങിയിരുന്ന വാരിയൻകുന്നനിൽ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്‍മാറി

ഇന്നലെയാണ് ചിത്രത്തിൽ നിന്നും  പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. സിനിമയുടെ നിർമ്മാതാക്കളുമായി ഉണ്ടായ ഭിന്നതയെ തുടർന്നാണ് ഇരുവരും പിന്മാറിയത്. ഏഴ് മാസം മുമ്പ് തന്നെ ഇരുവരും ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: വാരിയംകുന്നന്‍; മലബാര്‍ കലാപം സിനിമയാകുന്നു, നായകനായി പൃഥ്വിരാജ്!!

ഇതിന് മുമ്പ്  വിക്രമിനെ നായനാക്കി അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങിയിരുന്നത്. എന്നാൽ പിന്നീട് ചിത്രം ആഷിഖ് അബു ഏറ്റെടുക്കുകയായിരുന്നു. ദി ക്യു റിപ്പോർട്ട് ചെയ്തതനുസരിച്ച് അന്ന് അൻവർ റഷീദ് സാവകാശം ചോദിച്ചിരുന്നു ഇതിനെ തുടർന്നാണ് ചിത്രം ഉപേക്ഷിക്കുകയും പിന്നീട് ആഷിഖ് അബു ഏറ്റെടുക്കുകയും ചെയ്‌തത്‌. ചിത്രത്തിൻറെ സഹതിരക്കഥാകൃത്തായ റമീസാണ് ഈ വിവരം അറിയിച്ചത്.

ALSO READ:  Money Heist Season 5 : ഒരു സീരിസിന്റെ റിലീസിന് എല്ലാവര്ക്കും അവധി നൽകി ഇന്ത്യൻ കമ്പനി

'മലയാള രാജ്യ൦' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമായിരുന്നു ചിത്രത്തിന്‍റെ പ്രമേയമായി തിരഞ്ഞെടുത്തിരുന്നത്. സിക്കന്ദര്‍, മൊയ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അറിയിച്ചിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം  ഈ വര്ഷം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News