Nalla Samayam Movie : ഒമർ ലുലുവിന്റെ 'നല്ല സമയം' നവംബർ 18ന് തിയറ്ററുകളിൽ എത്തും

Nalla Samayam Movie Release Date ഒമർ ലുലു ചിത്രം ഒരുക്കിയിരക്കുന്നത് ഒരു കമ്പ്ലീറ്റ് ഫൺ സ്റ്റോണറായിട്ടാണ് പോസ്റ്ററിലൂടെ മനസ്സിലാക്കാൻ സാധിക്കും

Written by - Jenish Thomas | Last Updated : Nov 1, 2022, 02:05 PM IST
  • നവംബർ 18ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ ഒമർ ലുലു
  • ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെയാണ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അവതരിപ്പിക്കുന്നത്
  • കഴിഞ്ഞ ദിവസം സിനിമയിലെ 5 പുതുമുഖ നായികമാരെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രൊമോ ഗാനവും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു
Nalla Samayam Movie : ഒമർ ലുലുവിന്റെ 'നല്ല സമയം' നവംബർ 18ന് തിയറ്ററുകളിൽ എത്തും

കൊച്ചി : ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ നല്ല സമയത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. നവംബർ 18ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ ഒമർ ലുലു അറിയിച്ചു. ഇർഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെയാണ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അവതരിപ്പിക്കുന്നത്. കലന്തൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ഒരു കമ്പ്ലീറ്റ് ഫൺ സ്റ്റോണറായിട്ടാണ് ചിത്രം ഒരുക്കിയിരക്കുന്നതെന്ന് പോസ്റ്ററിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഇർഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായിക വേഷങ്ങളിൽ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങൾ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കും. ചിത്രത്തിന്റെ ട്രെയിലർ നവംബർ 12ന് പുറത്ത് വിടുമെന്ന് ഒമർ ലുലു അറിയിച്ചു. 

ALSO READ : Adipurush Movie : വിഎഫ്എക്സിൽ ഇനിയും പണിയുണ്ട്!!! ആദിപുരുഷിന്റെ റിലീസ് നീട്ടി

കഴിഞ്ഞ ദിവസം സിനിമയിലെ 5 പുതുമുഖ നായികമാരെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രൊമോ ഗാനവും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഫ്രീക്ക് ലുക്കിൽ ഫ്രണ്ട്സുമായി എന്ന റാപ്പ് ഗാനമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. നടി മറീന മൈക്കളും ബിഗ് ബോസ് താരം ജാസ്മിൻ മൂസയും പ്രൊമോ ഗാനത്തിൽ എത്തുന്നുണ്ട്. 

നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാർത്താണ്. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് സിദ്ധാർഥ് ശങ്കറും തിരക്കഥ രചയ്താക്കളിൽ ഒരാളായ ചിത്രയും ചേർന്നാണ് സംഗീതം നൽകയിരിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News