കുഞ്ചാക്കോ ബോബൻ നായകനായി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോൾ ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനം ഇന്റർനെറ്റ് സെൻസേഷൻ ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി കൊച്ചി ലുലു മാളിൽ ചാക്കോച്ചൻ എത്തിയപ്പോൾ അറിയാതെ ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ കരയുന്ന കാഴ്ചയാണ് കണ്ടത്. സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ മുന്നിൽ വെച്ച് കരയുകയും ചെന്ന് കെട്ടിപ്പിടിക്കുകയുമാണ് ചാക്കോച്ചൻ ചെയ്തത്.
പരിപാടിക്കിടെ ‘കസ്തൂരിമാൻ’ ചിത്രത്തിലെ രാക്കുയിൽ പാടി എന്ന സൂപ്പർഹിറ്റ് ഗാനം രൂപ രേവതി വയലിനിൽ വായിച്ചു. പിന്നാലെ വേദിയിൽ ഉണ്ടായിരുന്ന ഔസേപ്പച്ചൻ ഗാനരംഗത്തിലെ ചാക്കോച്ചന്റെ പ്രകടനമികവിനെക്കുറിച്ച് പറയുകയും ചെയ്തു. മനസ്സിൽ സംഗീതം ഉള്ളവർക്ക് മാത്രമാണ് അത്ര ഗംഭീരവും മനോഹരവുമായി അത് അവതരിപ്പിക്കാൻ കഴിയുള്ളൂ എന്നും ചാക്കോച്ചൻ അത് അസ്സലായി അവതരിപ്പിച്ചെന്നും ആയിരുന്നു ഔസേപ്പച്ചന്റെ വാക്കുകൾ. ഈ വാക്കുകൾ കേട്ടതോടെ ചാക്കോച്ചന്റെ ചിരിക്കുന്ന മുഖം വിഷമിക്കുന്നതായി കാണാം.
പിന്നീട് മൈക്ക് എടുത്തതും അറിയാതെ വിഷമിച്ച് തുടങ്ങിയ ചാക്കോച്ചൻ പൊട്ടിക്കരയുകയായിരുന്നു. ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ കസ്തൂരിമാനിലെ പാട്ടും കൂടി കേട്ടതോടെ സങ്കടം സഹിക്കാനാകാതെ ഔസേപ്പച്ചനെ കെട്ടിപ്പിടിച്ചു. കണ്ണുകൾ തുടച്ച് അൽപനേരം നിശബ്ദനായി നിന്ന ശേഷമാണ് താരം പ്രേക്ഷകരോടു സംസാരിച്ചത്. സിനിമാജീവിതത്തിൽ 25ാം വാർഷികം ആഘോഷിക്കുമ്പോൾ തന്റെ ആദ്യ ചിത്രമായ അനിയത്തിപ്രാവിൽ സംഗീതമൊരുക്കിയ ഔസേപ്പച്ചനും ഒപ്പമുണ്ടെന്നത് ഒരുപാട് സന്തോഷം പകരുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ആദ്യ ഷോ കഴിയുമ്പോൾ ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രകടന മികവ് കൊണ്ട് ഈ വർഷത്തെ സ്റ്റേറ്റ് അവാർഡ് ചാക്കോച്ചന് തന്നെ കിട്ടാണമെന്നാണ് ആരാധകർ പറഞ്ഞത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.