'ഡിപ്ലോമാറ്റിക് മിഷൻ ഗ്ലോബൽ പീസ്' അംബാസഡർമാരായി എൻ.എം ബാദുഷയും, ജിബി എബ്രഹാമും

ഇന്ത്യയിലെ പ്രസ്തുത യു.എൻ സംഘടനയുടെ ഡിപ്ലോമാറ്റിക് കമ്മിഷനായ 'ഡിപ്ലോമാറ്റിക്ക് മിഷൻ ഗ്ലോബൽ പീസ്' ആണ് ഈ അവാർഡുകൾ എല്ല വർഷവും ഓരോ തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട സാമൂഹികസേവകർക്ക് നൽകുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 28, 2022, 12:20 PM IST
  • പ്രൊജക്ട് ഡിസൈനറുമായ എൻ.എം ബാദുഷയേയും, പ്രമുഖ ഹോസ്പ്പിറ്റാലിറ്റി വ്യവസായിയുമായ ജിബി എബ്രഹാമിനേയും ആദരിച്ചു
  • കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി ശ്രീ. രാംദാസ് അത്താവാലെയാണ് ബഹുമതികൾ വിതരണം ചെയ്തത്
 'ഡിപ്ലോമാറ്റിക് മിഷൻ ഗ്ലോബൽ പീസ്' അംബാസഡർമാരായി എൻ.എം ബാദുഷയും, ജിബി എബ്രഹാമും

ഐക്യരാഷ്ട്രസഭക്ക് കീഴിലെ 'ഡിപ്ലോമാറ്റിക്ക് മിഷൻ ഗ്ലോബൽ പീസ്' അംബാസഡർമാരായി പ്രമുഖ ചലച്ചിത്ര നിർമ്മാതാവും, പ്രൊജക്ട് ഡിസൈനറുമായ എൻ.എം ബാദുഷയേയും, പ്രമുഖ ഹോസ്പ്പിറ്റാലിറ്റി വ്യവസായിയുമായ ജിബി എബ്രഹാമിനേയും ആദരിച്ചു. കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി ശ്രീ. രാംദാസ് അത്താവാലെയാണ് ബഹുമതികൾ വിതരണം ചെയ്തത്. ചടങ്ങിൽ ഇന്ത്യൻ സിനിമയിലെ ബഹുമുഖ പ്രതിഭകളായ പ്രേം ചോപ്ര, മുകേഷ് റിഷി, ഗായകൻ നകാസ് അസീസ്, മഹാരാഷ്ട്ര സംസ്കാരിക വകുപ്പ് മന്ത്രി സുധീർ മുൻഗന്ദിവാർ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ വർഷവും ഓരോ രാജ്യങ്ങളിലെ അവരുടെ കീഴിലുള്ള ഡിപ്ലോമാറ്റിക്ക് കമ്മീഷനുകളുടെ നേതൃത്വത്തിൽ മനുഷ്യാവകാശ- ജീവകാരുണ്യ പ്രവർത്തനങ്ങൾ, മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങൾക്ക് നൽകി വരുന്നവർക്കാണ് ഈ ബഹുമതി നൽകി വരുന്നത്.

ഇന്ത്യയിലെ പ്രസ്തുത യു.എൻ സംഘടനയുടെ ഡിപ്ലോമാറ്റിക് കമ്മിഷനായ 'ഡിപ്ലോമാറ്റിക്ക് മിഷൻ ഗ്ലോബൽ പീസ്' ആണ് ഈ അവാർഡുകൾ എല്ല വർഷവും ഓരോ തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട സാമൂഹികസേവകർക്ക് നൽകുന്നത്. ഈ വർഷം എൻ എം ബാദുഷക്ക് ഗുഡ് വിൽ അംബാസഡർ പദവിയും, ജിബി എബ്രഹാമിന് പീസ് അംബാസഡർ പദവിയുമാണ് നൽകിയത്. കോവിഡ് കാലത്ത് ഉൾപെടെ ഇവർ രണ്ടുപേരും യഥാക്രമം സിനിമാരംഗത്തും, വ്യവസായ രംഗത്തും അല്ലാതെയും സാമൂഹികമായും തൊഴിൽപരമായും നടത്തിയ വളരെകാലത്തെ മഹത്വപൂർണമായ സേവനങ്ങളാണ് ഈ പുരസ്കാരം നേടാൻ യോഗ്യരായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഡോ.അനിൽ നായർ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News