Neymar Movie: ഒടുവിൽ 'നെയ്മർ' പ്രേക്ഷകരിലേക്ക് എത്തുന്നു; റിലീസ് തിയതി പുറത്തുവിട്ടു

മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. ഇപ്പോൾ പുതിയ റിലീസ് തിയതി അണിയറക്കാർ പുറത്തുവിട്ടിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 11:52 AM IST
  • നെയ്മർ എന്ന നായയെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു ടീസർ അടുത്തിടെ അണിയറക്കാർ പുറത്തുവിട്ടിരുന്നു.
  • ഒരു പക്കാ കോമഡി എന്റർടെയ്നർ ചിത്രം ആയിരിക്കും നെയ്മർ എന്നാണ് റിപ്പോർട്ട്.
  • ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.
Neymar Movie: ഒടുവിൽ 'നെയ്മർ' പ്രേക്ഷകരിലേക്ക് എത്തുന്നു; റിലീസ് തിയതി പുറത്തുവിട്ടു

വിജയരാഘവൻ, ജോണി ആന്റണി, ഷമ്മി തിലകൻ, മാത്യു തോമസ്, നസ്ലീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് നെയ്മർ. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സുധി മാഡിസൺ ഒരുക്കുന്ന ചിത്രം മെയ് 12ന് തിയേറ്ററുകളിലെത്തും. നേരത്തെ മാർച്ചിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ റിലീസ് വൈകി. പുതിയ തിയതി മെയ് 12 ആണെന്ന് അണിയറക്കാർ വ്യക്തമാക്കി. ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് ഒരു നായ ആണ്. 

നെയ്മർ എന്ന നായയെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു ടീസർ അടുത്തിടെ അണിയറക്കാർ പുറത്തുവിട്ടിരുന്നു. ഒരു പക്കാ കോമഡി എന്റർടെയ്നർ ചിത്രം ആയിരിക്കും നെയ്മർ എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. കാസ്റ്റിങ്ങും പോസ്റ്ററുകളും കാണുമ്പോൾ തന്നെ ചിത്രം ഫുൾ കോമഡി ആയിരിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷ. കോമഡി നന്നായി വഴങ്ങുന്ന താരങ്ങൾ തന്നെയാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ഈ ചിത്രത്തിന് കഴിയുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. 

Also Read: Marivillin Gopurangal: ഇന്ദ്രജിത്ത് നായകനാകുന്ന 'മാരിവില്ലിൻ ​ഗോപുരങ്ങൾ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ

വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സുധി മാഡിസൺ തന്നെയാണ്. ചിത്രത്തിന്റെ തിരക്കഥ - സംഭാഷണം എഴുതിയിരിക്കുന്നത് ആദർശ് സുകുമാരനും, പോൾസൻ സ്കറിയയും ചേർന്നാണ്. കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. മലയാളത്തിൽ ചിത്രീകരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റി പാൻ ഇന്ത്യാ തലത്തിൽ ഇറക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News