ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞവരാണ് അമൃത സുരേഷും ഗോപി സുന്ദറും. പ്രണയത്തിലാണെന്നുള്ള വിവരവും അതിന് ശേഷമുള്ള ഇവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം മലയാളികൾ വൈറലാക്കിയിട്ടുണ്ട്. സംഗീതം നിറഞ്ഞുനിൽക്കുന്ന ദാമ്പത്യ ബന്ധത്തിലേക്കാണ് ഇരുവരും കടന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇരുവർക്കുമെതിരെ ഒരുപാട് സൈബർ അറ്റാക്കുകൾ രൂക്ഷമാണ്. ഇതിനൊക്കെ രസകരമായ മറുപടിയിലൂടെയാണ് ഇരുവരും പ്രതികരിക്കാറുള്ളത്.
ഇരുവരും തമ്മിലെ പ്രണയത്തിന്റെ ആഴം അത്രമേൽ കൂടുതലാണ്. അതിലെ ഓരോ കാര്യങ്ങളും ഇരുവരും സമൂഹ മാധ്യമങ്ങളിൽ ഫോട്ടോയായും വീഡിയോയായും പോസ്റ്റ് ചെയ്യാറുണ്ട്. അതിലേക്ക് മറ്റൊരു വീഡിയോ കൂടി വന്നിരിക്കുകയാണ്. സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന അമൃതയുടെ വീഡിയോ പകർത്തിയത് ഗോപി സുന്ദർ തന്നെ. മൈ ബട്ടർഫ്ളൈ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സൂര്യകാന്തിപ്പൂവിനെ പതിയെ തലോടുകയും അതിന് ശേഷം പൂക്കൾക്കിടയിൽ സന്തോഷം കൊണ്ട് മതിമറന്ന് തുള്ളിച്ചാടുന്ന അമൃതയെയും വീഡിയോയിൽ കാണാം. ഈ വീഡിയോ പങ്കുവെച്ചതിന് ശേഷം നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. വീഡിയോയുടെ ഒടുവിൽ ഗോപി സുന്ദറിനെയും കാണാം. ഇരുവരും സന്തോഷത്തോടെ ഓടി വരുന്നതോട് കൂടിയാണ് വീഡിയോ അവസാനിക്കുന്നത്. ഇതിന് താഴെയും മോശപ്പെട്ട കമന്റുകൾ നിരവധിയുണ്ട്. എന്നാൽ ഇരുവർക്കും ജീവിതത്തിൽ ആശംസകൾ നേർന്നുകൊണ്ട് നിരവധി പേര് കമന്റുമായി എത്തിയിട്ടുണ്ട്.
ഈ വർഷം മെയ് മാസത്തിലായിരുന്നു തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നും ഒരുമിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. തങ്ങളുടെ വിഷമഘട്ടത്തിൽ നിന്ന് മാറി ഇനി ഒരുമിച്ച് യാത്ര ചെയ്യുന്നെന്നും ഇനി ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും ഇപ്പോഴും കൂടെ വേണമെന്നും ആയിരുന്നു അന്ന് ഇരുവരും പറഞ്ഞിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...