ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. 2022 നവംബർ പതിനൊന്നിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഏറെ നാളുകളായി ചിത്രം എപ്പോഴാണ് ഒടിടിയിലെത്തുക എന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ചിത്രം തിയേറ്ററിൽ കണ്ടവരും കാണാത്തവരും ഒരുപോലെ ഒടിടി റിലീസിനായി കാത്തിരിപ്പിലായിരുന്നു.
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ജനുവരി ഒന്നിന് ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ ഉയർന്നിരുന്നു. സ്ട്രീമിങ് ആരംഭിച്ചുവെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിച്ചു. എന്നാൽ, ഇക്കാര്യങ്ങളിൽ ഇപ്പോൾ വ്യക്തത വരുത്തി സംവിധായകൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോൾ പ്രചരിക്കുന്നതെല്ലാം ഊഹങ്ങളാണെന്നും ഉടൻ തന്നെ ഒടിടി സ്ട്രീമിങ് തിയതി അറിയിക്കുമെന്നുമാണ് സംവിധായകൻ വ്യക്തമാക്കിയിരിക്കുന്നത്.
ALSO READ: Mukundan Unni Associates: മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ഒടിടിയിലേക്ക്! എപ്പോൾ, എവിടെ കാണാം?
അഭിനവ് സുന്ദർ നായക് ആണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സംവിധാനം ചെയ്തത്. സംവിധായകൻ മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ 2023 ജനുവരിയിൽ സ്ട്രീമിങ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സ്ട്രീമിങ് ആരംഭിച്ചുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചത്. എന്നാൽ ഒടിടി റിലീസിന്റെ തീയതി ഉടൻ തന്നെ അറിയിക്കുമെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.
ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിമൽ ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. സുരാജ് വെഞ്ഞാറുംമൂട്, സുധി കോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
നിധിൻരാജ് ആരോളും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈൻ- രാജകുമാർ.പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്യൂംസ്- ഗായത്രി കിഷോർ, മേക്ക്അപ്പ്- ഹസ്സൻ വണ്ടൂർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...