Mukundan Unni Associates : വില്ലൻ വിനീതിനെ വിശ്വസിക്കരുത്; നല്ലവനായ ഉണ്ണിയെ പ്രതീക്ഷിച്ച് തീയേറ്ററിൽ പോകണ്ട; മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് റിവ്യൂ

Mukundan Unni Associates Movie Review: ഡാർക്ക് ഹ്യുമറിനോട് 100% നീതി പുലർത്തി അങ്ങേയറ്റം വില്ലനിസം നിറച്ചാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 

Written by - ഹരികൃഷ്ണൻ | Edited by - M.Arun | Last Updated : Nov 12, 2022, 12:50 PM IST
  • മനസ്സിൽസംഭാഷണങ്ങൾ പറയുകയും മനസ്സിലെ കളികൾ ഉപയോഗിച്ച് മറ്റുള്ളവന്റെ മനസ്സിനെ തട്ടിപ്പറിക്കുകയും ചെയ്യുന്ന കുശാഗ്ര ബുദ്ധി
  • ഡാർക്ക് ഹ്യുമർ എന്ന ജോണർ മലയാളത്തിൽ അധികം പരീക്ഷിക്കാത്ത ഒരു ജോണർ തന്നെ
  • സീനുകളിലെ ബിജിഎം ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
Mukundan Unni Associates : വില്ലൻ വിനീതിനെ വിശ്വസിക്കരുത്; നല്ലവനായ ഉണ്ണിയെ പ്രതീക്ഷിച്ച് തീയേറ്ററിൽ പോകണ്ട; മുകുന്ദൻ  ഉണ്ണി അസ്സോസിയേറ്റ്സ് റിവ്യൂ

ഉണ്ണി എന്ന് പേരുള്ളവൻ നല്ലവനായിരിക്കണം സൽസ്വഭാവിയായിരിക്കണം നാടിനും വീടിനും നായകനാവണം തുടങ്ങി മലയാള സിനിമ തുടങ്ങിയതുമുതൽ ഇന്നും മാറാത്ത ക്ളീഷേകളിൽ നിന്ന് നിങ്ങൾ ഇപ്പോഴും പിടി വിട്ടിട്ടില്ലെങ്കിൽ മുകുന്ദൻ ഉണ്ണിയെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. 

കാരണം ഇത് അതിബുദ്ധിമാനായ മനസ്സിൽ മന്ത്രങ്ങൾ പോലെ സംഭാഷണങ്ങൾ പറയുകയും മനസ്സിലെ കളികൾ ഉപയോഗിച്ച് മറ്റുള്ളവന്റെ മനസ്സിനെ തട്ടിപ്പറിക്കുകയും ചെയ്യുന്ന കുശാഗ്ര ബുദ്ധിക്കാരനായാ മുകുന്ദൻ ഉണ്ണിയാണ്. സിനിമയുടെ തുടക്കം.. അതായത് സിനിമ തുടങ്ങുന്നതിന് മുൻപ് മുതലുള്ള "നിയമപരമായ മുന്നറിയിപ്പ്" മുതൽ തന്നെ വ്യത്യസ്തതയുടെ അയ്യര് കളിയാണ്. 

Also Read : മുകുന്ദനുണ്ണിയിലെ പാട്ട് ലീക്ക് ചെയ്ത് ഉണ്ണി ലീക്ക്സ്, പുറത്തുവിട്ടത് ടെലഗ്രാമിലൂടെ

സീറ്റിൽ വന്ന് സിനിമയുടെ സർട്ടിഫിക്കറ്റ് കാണിച്ച് തുടങ്ങുന്നത് മുതൽ സംവിധായകൻ പ്രേക്ഷകന്റെ കഴുത്തിൽ ചരട് കോർത്ത് തുടങ്ങും. പതിയെ പതിയെ വലിച്ച് വലിച്ച് ആ സ്‌ക്രീനിലുള്ളിലേക്ക് പോകുന്നവർക്ക് മുകുന്ദൻ ഉണ്ണിയെ മനസ്സിലാകും. കാരണം ഇത് കട്ട വില്ലനിസം നിറഞ്ഞ വിനീത് ശ്രീനിവാസൻ മാജിക്കാണ്.

അഭിനവ് സുന്ദർ നായക് എന്ന സംവിധായകൻ ആദ്യമേ ഒരു എഡിറ്റർ ആയിരുന്നതുകൊണ്ട് കൂടി അതിന്റേതായ മികവ് ആദ്യ ഷോട്ട് മുതൽ തന്നെ ഉണ്ട്. ഡാർക്ക് ഹ്യുമർ എന്ന ജോണർ മലയാളത്തിൽ അധികം പരീക്ഷിക്കാത്ത ഒരു ജോണർ തന്നെ. അതിനെ ഏറ്റെടുത്ത് ഡാർക്ക് ഹ്യുമർ എന്ന ജോണറിനോട് 100% നീതി പുലർത്തി അങ്ങേയറ്റം വില്ലനിസം നിറച്ചാണ് കഥാപാത്രത്തെ അഭിനവ് അവതരിപ്പിക്കുന്നത്. 

Also Read : മുകുന്ദനുണ്ണിയുടെ ഡബ്ബിംഗ് ആണ് ഏറ്റവും ആസ്വദിച്ച് ചെയ്തത്; വിനീത് ശ്രീനിവാസന്‍

സീനുകളിലെ ബിജിഎം ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ, തൻവി റാം, ആർഷ തുടങ്ങി എല്ലാവരും അവരുടെ വേഷങ്ങൾ ഗംഭീരമാക്കി. സംവിധായകൻ പറഞ്ഞതുപോലെ "നല്ല സിനിമയാണ് എടുത്ത് വെച്ചിരിക്കുന്നത് എന്ന ബോധമുണ്ട്.. അത് ഓടണം" എന്നതായിരുന്നു വാക്കുകൾ. അതെ.. ഓടണം.. കാലാകാലങ്ങളായി കൊണ്ടുവന്ന നല്ലവനായ ഉണ്ണിയിലെ മാറ്റി പ്രതിഷ്ഠിക്കാൻ മലയാളികൾ തയ്യാറായാൽ മുകുന്ദൻ ഉണ്ണി തീയേറ്ററിൽ ഓടും.. വിജയിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News